650 ഗ്രാം ഹഷ‍ീഷ് ഓയിലുമായി 2 യുവാക്കൾ അറസ്റ്റിൽ

ഷഫീഖ്, ഷായി
ഷഫീഖ്, ഷായി
SHARE

തൃശൂർ ∙ 650 ഗ്രാം ഹഷീഷ് ഓയിലുമായി 2 പേരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പുന്ന വലിയപറമ്പ് പുതുവീട്ടിൽ ഷഫീഖ് (36), വാടാനപ്പള്ളി ഗണേശമംഗലം പണിക്കവീട്ടിൽ ഷായി (25) എന്നിവരെയാണു സിറ്റി ലഹരിവിരുദ്ധ സ്ക്വാഡ‍ിന്റെ സഹായത്തോടെ പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷഫീഖ് ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്നു ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചാണു ചില്ലറ വിൽപന നടത്തിയിരുന്നത്.

മോഷണക്കേസുകളിലടക്കം പ്രതിയായ ഷഫീഖിനെ പിടികൂടാൻ പൊലീസ് പലവട്ടം വലവിരിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു. ഗുരുവായൂരിൽ വാഹന പരിശോധനയ്ക്കിടെ ഇയാൾ കുടുങ്ങിയെങ്കിലും പേരകത്ത് വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്നെത്തിയാണ് പിടികൂടിയത്. കമ്മിഷണർ അങ്കിത് അശോകിന്റെ നിർദേശ പ്രകാരം ഗുരുവായൂർ എസിപി കെ.ജി. സുരേഷ്, എസ്ഐമാരായ കെ.ജി. ജയപ്രദീപ്, ഗോപിനാഥൻ, ശരത് ബാബു, ലഹരിവിരുദ്ധ സ്ക്വാഡ് എസ്ഐമാരായ എൻ.ജി. സുവൃതകുമാർ, പി. രാകേഷ്, പി.എം. റാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS