അതിരപ്പിള്ളിയിലെ തെരുവുകളിൽ വളർത്ത് നായകളെ തള്ളുന്നു

വെററിലപ്പാറയിൽ ആരോ ഉപേക്ഷിച്ച കുഴുത്തിൽ ബെൽറ്റ് കുരുങ്ങി അവശനിലയിൽ കണ്ടെത്തിയ പട്ടി.
വെററിലപ്പാറയിൽ ആരോ ഉപേക്ഷിച്ച അവശനിലയിൽ കണ്ടെത്തിയ പട്ടി.
SHARE

അതിരപ്പിളളി ∙വിനോദ കേന്ദ്രങ്ങളുടെ സമീപ പ്രദേശങ്ങളിൽ വളർത്തു പട്ടികളെ ഉപേക്ഷിക്കുന്നതു പതിവാകുന്നു. വീടുകളിൽ വളർത്തുന്ന, രോഗം വന്നതും പ്രായാധിക്യത്താൽ അവശനിലയിലുമായ നായകളെയാണ് ഉടമകൾ വാഹനങ്ങളിൽ എത്തിച്ച് റോഡരികിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഇറക്കി വിടുന്നത്. സഞ്ചാരികൾ വഴിയരികിൽ ഇരുന്ന് കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ തിന്നാണ് പട്ടികൾ വിശപ്പടക്കുന്നത്.

ഇത്തരത്തിൽ ഉപേക്ഷിച്ച നായകൾ കൂട്ടത്തോടെ പ്രദേശവാസികളുടെ വളർത്തു മൃഗങ്ങളെ പിടികൂടാറുണ്ട്. മേഖലയിൽ അലഞ്ഞു നടക്കുന്ന പട്ടികളുടെ ആക്രമണത്തിൽ ഒട്ടേറെ പേർ അപകടങ്ങൾക്ക് ഇരകളായി.തുമ്പൂർമുഴി ഔഷധത്തോട്ടത്തിന്റെ പരിസരങ്ങളിൽ ഇത്തരത്തിൽ ഉപേക്ഷിച്ച പട്ടികൾ ഇരുചക്ര വാഹന സഞ്ചാരികൾക്ക് ഭീഷണിയാണ്.പട്ടികൾ വാഹനങ്ങൾക്കു മുൻപിൽ അകപ്പെട്ടുണ്ടാകുന്ന അപകടങ്ങളും സമീപ കാലങ്ങളിൽ പെരുകിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS