വാസുദേവന്റെ കൊലപാതകം, കളിയാക്കിയതിന്റെ വൈരാഗ്യമെന്ന് പ്രതി

പ്രതി ഗിരീഷിനെ വീട്ടിൽ നിന്ന് പുറത്തിറക്കി വാഹനത്തിൽ കയറ്റി കൊണ്ടുപോയതിനു പിന്നാലെ പോകാൻ ശ്രമിക്കുന്ന നാട്ടുകാരെ സമാധാനത്തോടെ തടയുന്ന പൊലീസ്.
പ്രതി ഗിരീഷിനെ വീട്ടിൽ നിന്ന് പുറത്തിറക്കി വാഹനത്തിൽ കയറ്റി കൊണ്ടുപോയതിനു പിന്നാലെ പോകാൻ ശ്രമിക്കുന്ന നാട്ടുകാരെ സമാധാനത്തോടെ തടയുന്ന പൊലീസ്.
SHARE

പൈങ്കുളം∙ കളിയാക്കലും വഴിയിൽ തടസ്സം സൃഷ്ടിച്ചതുമാണ് വാഴാലിപ്പാടത്ത് ചെത്തു തൊഴിലാളിയായ വാസുദേവന്റെ കൊലപാതകത്തി ലേക്ക് നയിച്ച കാരണമായി പ്രതി പൊലീസിനോട് പറഞ്ഞത്. വാസുദേവൻ പണി സ്ഥലത്തെ ഷെഡിൽ വച്ച് കളിയാക്കുന്ന രീതിയിൽ സംസാരിച്ചതാണ് അയാളെ വെട്ടാൻ കാരണമെന്നു പ്രതി പുത്തൻപുരയിൽ ഗിരീഷ് പൊലീസിനോട് പറഞ്ഞു.

കൊലപാതകത്തിനു ശേഷം പുറത്തിറങ്ങി റോഡിലൂടെ തന്റെ ബുള്ളറ്റിൽ പോകുമ്പോൾ എതിരെ കന്നുകാലികൾക്ക് പിറകേ ഓട്ടോയിൽ വന്ന കുന്നുമ്മേൽ ജയൻ വഴിയിൽ തടസ്സം സൃഷ്ടിച്ചതാണ് ജയനെയും വെട്ടാൻ കാരണമെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞതെന്നും കൂടുതൽ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് ചെറുതുരുത്തി എസ് ഐ പി.ബി. ബിന്ദുലാൽ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS