ഗുരുവായൂർ കേശവന് സ്മരണാഞ്ജലി

SHARE

ഗുരുവായൂർ∙ നിലമ്പൂർ കോവിലത്തു നിന്ന് ഗജരാജൻ ഗുരുവായൂർ കേശവൻ ക്ഷേത്രത്തിൽ എത്തിയിട്ട് 100 വർഷം തികയുമ്പോൾ ഗജവൃന്ദം സ്മരണാഞ്ജലി അർപ്പിച്ചു. കേശവന്റെ നാൽപത്തി ആറാം ചരമ ദിനമായിരുന്നു, ദശമി ദിവസമായ ഇന്ന്. ദേവസ്വം സംഘടിപ്പിച്ച ഗജഘോഷയാത്ര രാവിലെ 7 ന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. റെയിൽവേ വൈദ്യുത ലൈൻ ഓഫ് ചെയ്ത് ആനകൾക്ക് കടന്നു പോകാൻ വഴി ഒരുക്കി.

റെയിൽവേ സ്റ്റേഷനിലും പാർഥസാരഥി ക്ഷേത്രത്തിലും സ്വീകരണം നൽകി. ക്ഷേത്രക്കുളം വലം വച്ച് തെക്കെ നടയിൽ കേശവ പ്രതിമയ്ക്ക് മുന്നിൽ ആനകൾ നിരന്നു. ഗുരുവായൂർ കേശവന്റെ പ്രതിമ നവീകരിച്ച് മനോഹരമാക്കിയിരുന്നു. കൊമ്പൻമാരായ ഇന്ദ്ര സെൻ, ബൽറാം, ഗോപീകണ്ണൻ കേശവന്റെ പ്രതിമയെ വണങ്ങി പുഷ്പാർച്ചന നടത്തി. ആനപ്രേമികളും ഭക്തരും ചടങ്ങിൽ പങ്കെടുത്തു. ശിൽപി പട്ടാമ്പി സുരേന്ദ്ര കൃഷ്ണനെ ആദരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS