ADVERTISEMENT

അന്തിക്കാട് ∙ കേരള വികലാംഗ സ്വാശ്രയ സംഘടനയുടെ പേരിൽ തൊഴിൽ തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാം പ്രതി വെളുത്തൂർ കുണ്ടിൽ മഠം മോഹിനി വർമയെ (73) പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിൽ സംരംഭം തുടങ്ങാൻ 5 ലക്ഷം രൂപ വായ്പ നൽകാമെന്നു വിശ്വസിപ്പിച്ച് 2000 സെപ്റ്റംബറിൽ 80,000 രൂപ വാങ്ങി തട്ടിപ്പു നടത്തിയെന്നു മുണ്ടൂർ സ്വദേശി അഖിൽ നൽകിയ പരാതിയിലാണ് മോഹിനി വർമയെ അറസ്റ്റ് ചെയ്തത്.

നേരത്തെ രണ്ടാം പ്രതി മനക്കൊടി സ്വദേശി സുനിലിനെ അറസ്റ്റ് ചെയ്തിരുന്നു. പലയിടങ്ങളിലും മാറി മാറി  ഇവർ ഓഫിസ് തുടങ്ങുകയാണ് രീതി. പാവപ്പെട്ടവർക്ക് വീട് വച്ച് നൽകാമെന്നു പറഞ്ഞു പണം വാങ്ങി വീടു നൽകിയില്ലെന്നും ഇവർക്കെതിരെ ആരോപണ മുണ്ടായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ പി.കെ.ദാസ്, എസ്ഐ എം.സി. ഹരീഷ്, എഎസ്ഐ ജയൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com