തെരുവുനായ്ക്കളുടെ ആക്രമണം: 5 വയസ്സുകാരന് മുഖത്ത് കടിയേറ്റു

kollam-chavara-sasthamkotta-stray-dogs-attack
SHARE

പാടൂർ ∙ എടക്കാട്ട് ക്ഷേത്രത്തിന് സമീപം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ എൽകെജി വിദ്യാർഥിക്ക് പരുക്കേറ്റു. എടക്കാട്ട് ഷിജുവിന്റെ മകൻ ഗൗതം കൃഷ്ണയ്ക്കാണ് (5) കടിയേറ്റത്. മുഖത്തും കൈത്തണ്ടയിലൂമായി 12 മുറിവുകളുണ്ട്. ഗൗതമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് നായ്ക്കൾ ആക്രമിച്ചത്.

പാടൂർ എടക്കാട്ട് ക്ഷേത്രത്തിന് സമീപം തെരുവു നായയുടെ കടിയേറ്റ എടക്കാട്ട് ഷിജുവിന്റെ മകൻ ഗൗതം കൃഷ്ണ

വെങ്കിടങ്ങ് പഞ്ചായത്തിലെ പതിനേഴാം വാർഡ് ചീപ്പ് പ്രദേശം, അടാട്ടുകുളം, പള്ളിക്കടവ്, പാടൂർ സെന്റർ, തൊയക്കാവ് സെന്റർ, സിസി മിൽ പരിസരം എന്നിവിടങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. കൂട്ടമായാണ് ഇവ സഞ്ചരിക്കുന്നത്. വളർത്തുമൃഗങ്ങളെയും കോഴികളെയും കൊന്നൊടുക്കുന്നതും പതിവാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS