ഗുരുവായൂർ ഏകാദശി: അഗ്നിഹോത്രികൾക്ക് ദ്വാദശിപ്പണം സമർപ്പിച്ചു

guruvayoor-festival
ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വ്രതസമാപന ചടങ്ങുകളുടെ ഭാഗമായി കൂത്തമ്പലത്തിൽ അഗ്നിഹോത്രികളായ വേദജ്ഞർക്കു ഭക്തജനങ്ങൾ ദ്വാദശിപ്പണം സമർപ്പിക്കുന്നു.
SHARE

ഗുരുവായൂർ ∙ ഏകാദശി വ്രതം അവസാനിപ്പിക്കുന്നതിന്റെ  ഭാഗമായി ഭക്തർ കൂത്തമ്പലത്തിൽ അഗ്നിഹോത്രികളായ വേദജ്ഞർക്ക് ദ്വാദശിപ്പണം സമർപ്പിച്ച് അനുഗ്രഹം നേടി. ശുകപുരംം, പെരുവനം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികളാണ് ദ്വാദശി ദക്ഷിണ സ്വീകരിക്കാനെത്തിയത്. ഞായർ അർധരാത്രി മുതൽ ഇന്നലെ രാവിലെ 9 വരെയായിരുന്നു ചടങ്ങ്.

10,91,320 രൂപ ദ്വാദശിപ്പണമായി സമർപ്പിച്ചു. തുക 4 തുല്യ ഭാഗമായി വിഭജിച്ച് ഒരു ഭാഗം ഗുരുവായൂരപ്പനും ബാക്കി 3 ഭാഗം ഓരോ ഗ്രാമക്കാർക്കുമായി വിഭജിച്ച് നൽകി. ദേവസ്വം വിഹിതമായി 2,72,830 രൂപ ലഭിച്ചു.ശുകപുരം ഗ്രാമത്തിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ സോമയാജിപ്പാട്

ചെറുമുക്ക് വൈദികൻ ശ്രീകണ്ഠൻ സോമയാജിപ്പാട്, ഭട്ടിപുത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്, പെരുവനം ഗ്രാമത്തിലെ പെരുമ്പടപ്പ് വൈദികൻ ഋഷികേശൻ സോമയാജിപ്പാട്, ആരൂർ വാസുദേവൻ അടിതിരിപ്പാട്, ഇരിങ്ങാലക്കുട ഗ്രാമത്തിലെ നടുവിൽ പഴയിടം നീലകണ്ഠൻ അടിതിരിപ്പാട് എന്നീ വേദജ്ഞരാണ് എത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS