‘ഞങ്ങൾ പൊന്നു പോലെ നോക്കുന്നതാണ്, മണ്ണിലേക്ക് ഇറക്കരുത്’; ബൗ ബൗ ബോർഡിങ്

cതൃശൂർ പടിഞ്ഞാറേക്കോട്ടയിൽ വളർത്തുമൃഗങ്ങൾക്കായി ഒരുക്കിയ പോവ്സ് ‘ഹാപ്പി ഹോം സ്റ്റേ’യുടെ കളിസ്ഥലത്ത് ഓറിയോ, യോഗി എന്നീ നായ്ക്കൾക്കൊപ്പം പ്രീതി ശ്രീവത്സൻ.
SHARE

തൃശൂർ ∙ കൊണ്ടുവന്ന് വിടുന്നതിനു മുൻപേ സ്ഥലവും ചുറ്റുപാടും കണ്ടുറപ്പാക്കുന്ന വീട്ടുകാരുണ്ട്. ‘ഞങ്ങൾ പൊന്നു പോലെ നോക്കുന്നതാണ്. മണ്ണിലേക്ക് ഇറക്കരുത്’. ശുചീകരിച്ച വെള്ളം മാത്രമേ കൊടുക്കാവൂ, ഭക്ഷണവും മരുന്നും യഥാസമയം കൊടുക്കണം..നായ്ക്കളെ ഹാപ്പി ഹോം സ്റ്റേ ബോർഡിങ്ങിൽ കൊണ്ടുവന്ന് വിടുന്നവർക്ക് അങ്ങനെ പലതാണ് നിബന്ധനകൾ.

എല്ലാം നായ്ക്കളോടുള്ള സ്നേഹം അറിയിക്കുന്ന വാക്കുകൾ.ദിവസങ്ങളോ മാസങ്ങളോ വീടു വിട്ടു നിൽക്കുന്നവർക്ക് അരുമകളായ നായ്ക്കളെയും പൂച്ചകളെയും സുരക്ഷിതമായി ഏൽപിച്ചു പോകാനൊരിടം എന്ന നിലയ്ക്കാണ് പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസ് (പോവ്സ്) സ്ഥാപകയും മൃഗസ്നേഹിയുമായ പ്രീതി ശ്രീവത്സൻ തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ‘ഹാപ്പി ഹോം സ്റ്റേ’ എന്ന പേരിൽ ബോർഡിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡേ കെയർ സൗകര്യവും ഇവിടെയുണ്ട്.കാബിൻ തിരിച്ചാണ് വാസസ്ഥലം ക്രമീകരിച്ചിരിക്കുന്നത്.

മുറ്റത്ത് സുരക്ഷാവലയത്തിൽ കളിസ്ഥലവും ഭക്ഷണം തയാറാക്കാൻ പ്രത്യേകം അടുക്കളയുമുണ്ട്. സ്പെഷൽ ഫുഡ്, പാത്രം, കളിപ്പാട്ടം, കിടക്ക, വിരി എന്നിവ ഏൽപിച്ചു പോകുന്ന ഉടമസ്ഥരുണ്ട്. അവരുടെ നിബന്ധനയ്ക്കനുസരിച്ച് പ്രത്യേക കരുതൽ നൽകാൻ കെയർടേക്കർമാരുണ്ടെന്ന് പ്രീതി പറയുന്നു. 3 നിലകളുള്ള ഹോം സ്റ്റേയുടെ ടെറസിൽ നീന്തൽക്കുളം ഉടൻ പൂർത്തിയാകും.

2012 ജൂണിലാണ് പ്രീതിയുടെ നേതൃത്വത്തിൽ പോവ്സ് ആരംഭിച്ചത്. നൂറിൽപരം നായ്ക്കളെയും 15 കന്നുകാലികളെയും പോവ്സ് സംരക്ഷിച്ചു വരുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട നായ്ക്കുട്ടികളെയും പൂച്ചക്കുട്ടികളെയും സൗജന്യമായി ദത്തു നൽകുന്ന അഡോപ്ഷൻ പദ്ധതി പ്രകാരം ആയിരത്തഞ്ഞൂറോളം വളർത്തു മൃഗങ്ങളെ ദത്തു നൽകി. ഫോൺ: 98461 50809.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS