ADVERTISEMENT

കുന്നംകുളം ∙ ജില്ലയിലെ മൂന്നാമത്തെ കുടുംബ കോടതി കുന്നംകുളത്ത് യാഥാർഥ്യമാകുന്നു. 16ന് ഉദ്ഘാടനം നടത്താൻ ഹൈക്കോടതിയുടെ അന്തിമാനുമതി ലഭിച്ചു. അയ്യന്തോൾ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് ജില്ലയിലെ മറ്റു കുടുംബ കോടതികൾ. കുന്നംകുളം, തലപ്പിള്ളി, ചാവക്കാട് എന്നീ താലൂക്കുകളിലെ കേസുകളാണ് പുതിയ കുടുംബ കോടതി ആദ്യഘട്ടത്തിൽ പരിഗണിക്കുക. അയ്യന്തോൾ കോടതിയിൽ നിന്ന് രണ്ടായിരത്തോളം കേസുകൾ പുതിയ കോടതിയിലേക്ക് മാറ്റേണ്ടി വരും

2015 സെപ്റ്റംബറിലാണ് പുതിയ കുടുംബ കോടതി സ്ഥാപിക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെയാണ് ഇതു സംബന്ധിച്ച ചർച്ച സജീവമായത്. എന്നാൽ പുതിയ കോടതിയുടെ പ്രഖ്യാപനം വൈകിയതോടെ കുടുംബ കോടതി ഉടൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2019 ൽ ബാർ അസോസിയേഷൻ ഭാരവാഹികൾ സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി.

2021ൽ ഫെബ്രുവരിയിൽ കുടുംബ കോടതി സ്ഥാപിക്കാനുള്ള ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ ഏപ്രിലിൽ പുതിയ കോടതിക്ക് 21 തസ്തികകൾ അംഗീകരിച്ചതോടെ പ്രധാന കടമ്പ കടക്കാനായി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് സമീപമുള്ള മീഡിയേഷൻ സെന്ററിലാണ് കുടുംബ കോടതി വരുന്നത്. ഇതിലേക്ക് പ്രത്യേക വഴിയും അനുബന്ധ സൗകര്യമുണ്ട്. ഉന്നത തല സംഘം ഇൗയിടെ ഇൗ കെട്ടിടം സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ഉദ്ഘാടനവും തുടർ നടപടികളും സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com