പഴഞ്ഞി∙ ഗവ.ഹൈസ്കൂളിന് സമീപം റോഡ് റോളർ മറിഞ്ഞു. കയറ്റം കയറുന്നതിനിടെ റോഡ് റോളർ പിന്നിലേക്ക് ഇറങ്ങി സമീപത്തെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. പോൾസ് ഓഡിറ്റോറിയത്തിന് സമീപത്ത് ഇന്നലെ പുലർച്ചെയാണ് സംഭവം.

കാനയിൽ കുരുങ്ങിയ റോഡ്റോളർ ക്രെയിൻ ഉപയോഗിച്ചാണ് കയറ്റിയത്. ഗിയർ ബോക്സ് തകരാറിലായതാണ് അപകടത്തിന് കാരണമെന്നു പറയുന്നു. പോൾസ് ഓഡിറ്റോറിയത്തിന്റെയും സമീപത്തെ വീടിന്റെയും മതിലുകൾ തകർന്നിട്ടുണ്ട്.