ADVERTISEMENT

എരുമപ്പെട്ടി∙ ദേശീയപാത വികസനം 2025 ഓടെ പൂർത്തീകരിക്കാനാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിൽ കാസർകോട്  മുതൽ തൃശൂർ വരെയുള്ള ഭാഗം 2024നുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. കുന്നംകുളം നിയോജകമണ്ഡലത്തിലെ ആദ്യ കിഫ്ബി പദ്ധതിയായ അക്കികാവ് - കടങ്ങോട് - എരുമപ്പെട്ടി ഹൈടെക് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. ഇൗ സർക്കാരിന്റെ കാലത്തു തന്നെ 15,000കിലോമീറ്റർ റോഡുകൾ ബിഎം ആൻഡ് ബിസി റോഡുകളാക്കി മാറ്റും.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള എല്ലാ റോഡുകളും നിലവാരമുള്ള റോഡുകളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. . എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. രമ്യ ഹരിദാസ് എംപി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മീനസാജൻ ( കടങ്ങോട്), എസ്. ബസന്ത് ലാൽ ( എരുമപ്പെട്ടി), പി.ഐ. രാജേന്ദ്രൻ ( കടവല്ലൂർ), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജലീൽ ആദൂർ, തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ പാറപ്പുറം ഒഴിച്ചിരിഞാലിൽ സച്ചിൻകൃഷ്ണ വരച്ച മന്ത്രിയുടെ ചിത്രം മന്ത്രിക്ക് കൈമാറി. മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇൗ റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നതിനായി 14.25 കോടി രൂപയാണ് ചിലവഴിച്ചത്. 9.40 കിലോമീറ്റർ നീളത്തിൽ 8മുതൽ 10മീറ്റർ വരെ വീതിയിലുമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com