നെടുപുഴ ∙ സ്റ്റേഷനിലേക്കു വന്നയാൾ ലുക്ക് ഔട്ട് നോട്ടിസിലെ ചിത്രങ്ങളോടു രൂപസാദൃശ്യം തോന്നി വിവരം കൈമാറിയതോടെ പിടിയിലായത് മോഷണക്കേസ് പ്രതിയും സഹായിയും. ഒളരി പുതൂർക്കര കണ്ടൻകുളത്ത് വീട്ടിൽ അനൂപ് (35), സഹായി ചിയ്യാരം സേവനാലയം പള്ളിക്കടുത്ത് കൊള്ളന്നൂർ ജയ്സൻ (48) എന്നിവരെയാണ് എസ്ഐ ആർ.യു.അരുണിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞ നവംബർ 20നു മുണ്ടുപാലത്ത് പെട്രോൾ പമ്പിൽ പാർക്ക് ചെയ്ത ബൈക്കിലെ ബാഗിൽ നിന്ന് 4100 രൂപയും രേഖകളും മോഷ്ടിച്ച കേസിലെ പ്രതികളാണിവർ. അന്വേഷണത്തിൽ പ്രതിയുടെയും കൂട്ടാളിയുടെയും ചിത്രം പൊലീസിനു ലഭിച്ചിരുന്നു. തുർന്നാണ് സ്റ്റേഷനിൽ ലുക്ക് ഔട്ട് നോട്ടിസ് പതിച്ചത്.