വീട് കുത്തിത്തുറന്ന് പണവും വാച്ചും മോഷ്ടിച്ചു

മൂന്നുപീടിക ബീച്ച് റോഡിൽ തേപറമ്പിൽ അഷറഫിന്റെ വീട്ടിലെ മോഷണത്തെത്തുടർന്ന് വിരലടായള വിദഗ്ധർ തെളിവ് ശേഖരിക്കുന്നു
മൂന്നുപീടിക ബീച്ച് റോഡിൽ തേപറമ്പിൽ അഷറഫിന്റെ വീട്ടിലെ മോഷണത്തെത്തുടർന്ന് വിരലടായള വിദഗ്ധർ തെളിവ് ശേഖരിക്കുന്നു
SHARE

കയ്പമംഗലം ∙ മൂന്നുപീടിക ബീച്ച് റോഡ് വായനശാലയ്ക്ക് സമീപം തേപറമ്പിൽ അഷറഫിന്റെ വീട് കുത്തിത്തുറന്ന് മോഷണം. അഷറഫും കുടുംബവും കോയമ്പത്തൂരിലാണ് താമസം. 20ന് കോയമ്പത്തൂരിലേക്ക് പോയ ഇവർ  കഴിഞ്ഞദിവസം തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.

5 മുറിയുടെ വാതിലും കുത്തി പൊളിച്ചിട്ടുണ്ട്. വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്നിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ചിരുന്ന വിലകൂടിയ വാച്ചും എഴുപതിനായിരം രൂപയും നഷ്ടമായി. പ്രദേശത്ത് അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെരിഞ്ഞനത്ത് 3 വീടുകളിൽ കവർച്ച നടന്നിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS