ADVERTISEMENT

പാവറട്ടി ∙ പള്ളി നടയ്ക്ക് സമീപം പ്രധാന റോഡിലെ കാനയ്ക്ക് മുകളിൽ മരാമത്ത് വകുപ്പ് നിർമിച്ച പുതിയ സ്ലാബുകൾ അപകടക്കെണിയാകുന്നു. റോഡിനേക്കാൾ ഏറെ ഉയരത്തിലാണു പുതിയ സ്ലാബുകൾ. ഇവിടെ ആശുപത്രി കെട്ടിടത്തോടു ചേർന്ന് പാർക്കിങ് നടത്തിയിരുന്ന ഓട്ടോറിക്ഷകൾക്ക് ഇപ്പോൾ അവിടേക്ക് കടക്കാൻ പറ്റാത്ത അവസ്ഥയായി. സ്വാഭാവികമായി ഓട്ടോറിക്ഷകൾ റോഡിലേക്ക് ഇറങ്ങിയാണ് ഇപ്പോൾ പാർക്കിങ് നടത്തുന്നത്. ഇതാണ് അപകടങ്ങൾക്കു കാരണം. പാർക്കിങ് മൂലം റോഡിന് വീതി കുറഞ്ഞതിനാൽ വലിയ ഗതാഗതക്കുരുക്കാണ് ഉള്ളത്. 

പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്രം, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി, ബിഎഡ് കോളജ്, സികെസി ഗേൾസ് ഹൈസ്കൂൾ, സാൻജോസ് ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്തുന്നവർക്കുള്ള ബസ് സ്റ്റോപ്പ് കൂടിയാണിത്. രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിലാണു ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടാകുന്നത്. സ്കൂൾ സമയത്ത് പൊലീസിന്റെ സേവനം മുൻപ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇല്ല. സ്ലാബുകൾ ഉയരം ക്രമീകരിച്ച് പഴയതുപോലെ ഓട്ടോറിക്ഷകൾക്ക് പാർക്കിങ് സുഗമമാക്കുകയോ പാർക്കിങ്ങിന് മറ്റു സ്ഥലങ്ങൾ കണ്ടെത്തുകയോ ചെയ്താലേ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com