അക്കിക്കാവ് ∙ ജല അതോറിറ്റി ടാങ്കിനു സമീപം കാറും വാനും കൂട്ടിയിടിച്ച് 3 പേർക്കു പരുക്ക്. വാനിലുണ്ടായിരുന്ന ഈരാറ്റുപേട്ട നടയ്ക്കൽ മുള്ളന്താനം വീട്ടിൽ നജീബ് (50), മകൻ മുഹമ്മദ് നസീം (22), കാർ യാത്രിക ചങ്ങരംകുളം സൗപർണികയിൽ ഭവിൻരാജിന്റെ ഭാര്യ ജ്യോതി (31) എന്നിവർക്കാണു പരുക്ക്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം.
ചങ്ങരംകുളത്തു നിന്നു തേങ്ങ കയറ്റി കോട്ടയത്തേക്കു പോയിരുന്ന വാനാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യോതിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്നു സംസ്ഥാനപാതയിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു.