ADVERTISEMENT

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം

തൃശൂര്‍ ∙ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 13–ാം ഗഡു പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്‍ പ്രശ്നങ്ങളുള്ളവരും മുന്‍ വര്‍ഷങ്ങളില്‍ ഇതു ലഭിക്കാത്തവരും ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ സഹിതം സമീപത്തെ പോസ്റ്റ് ഓഫിസുമായി ബന്ധപ്പെടണം.

കായിക താരങ്ങളുടെ സിലക്‌ഷൻ ട്രയൽസ് തിങ്കളാഴ്ച

തൃശൂർ ∙ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നീ സെന്ററുകളിലേക്കു കായിക താരങ്ങളുടെ സിലക്‌ഷൻ ട്രയൽസ് തിങ്കളാഴ്ച. തൃശൂർ ഗവ. എൻജിനീയറിങ് കോളജ്, കുന്നംകുളം സ്പോർട്സ് ഡിവിഷൻ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിൽ രാവിലെ 8നു സിലക്‌ഷൻ ട്രയൽസ് ആരംഭിക്കും.

ഏതു ജില്ലക്കാർക്കും പങ്കെടുക്കാം. 6 മുതൽ 11 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു പങ്കെടുക്കാം. 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കു സംസ്ഥാനതലത്തിൽ മെഡൽ നേടിയവർക്കു മാത്രം പ്രവേശനം. അത്‌ലറ്റിക്‌സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ് (പെൺകുട്ടികൾ), തയ്ക്വൻഡോ (പെൺകുട്ടികൾ), വോളിബോൾ, ബാസ്കറ്റ്ബോൾ, ഹോക്കി, റെസ്‌ലിങ് ഇനങ്ങളിലേക്കാണു ട്രയൽസ്.

ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും 2 പാസ്പോർട് സൈസ് ഫോട്ടോയും കൊണ്ടുവരണം. വിശദാംശങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: അത്‌ലറ്റിക്‌സ്: 9744583819, ബോക്സിങ്: 8078729176, ജൂഡോ: 9020523931, ക്രിക്കറ്റ്: 9745832762, തയ്ക്വൻഡോ: 974 4934028, വോളിബോൾ: 974 7620308, ബാസ്കറ്റ്ബോൾ: 956 2374762,ഹോക്കി: 97475783 11,റെസ്‌ലിങ്: 9847324168.

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട ∙ സെന്റ് ജോസഫ്സ് കോളജിൽ കോസ്റ്റ്യു ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് രാവിലെ 10.30ന്. ഫോൺ: 85472 26969. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com