തൃശൂർ ∙ യുവാവിനെ ആക്രമിച്ചു മൊബൈൽ ഫോണും സ്വർണമാലയും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. കയ്പമംഗലം കൂരിക്കുഴി തിണ്ടിക്കൽ ഹാരിസ് (27), അഴീക്കോട് വാഴക്കാലയിൽ ഷാലിക് (33) എന്നിവരെയാണ് ഈസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാറും സംഘവും പിടികൂടിയത്. കഴിഞ്ഞ 27നു രാവിലെ 5നു ശക്തൻ സ്റ്റാൻഡിനു സമീപത്തായിരുന്നു സംഭവം.
അയ്യന്തോൾ സ്വദേശിയായ യുവാവിന്റെ അടുത്തെത്തിയ പ്രതികൾ ആക്രമിച്ചു വീഴ്ത്തുകയും കവർച്ച നടത്തുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതികളെ തിരിച്ചറിഞ്ഞാണു പൊലീസ് പിടികൂടിയത്. എസ്ഐമാരായ എ.ആർ. നിഖിൽ, പി.എം. റാഫി, സീനിയർ സിപിഒ പി.കെ. പഴനിസ്വാമി, സിപിഒമാരായ ഇ.സി. സുധീർ, അതുൽ ശങ്കർ, പി. ഹരീഷ് കുമാർ, വി.ബി. ദീപക്, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.