യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി; തുമ്പൂർമുഴിയിൽ കാർ കനാലിലേക്കു മറിഞ്ഞു

ചാട്ടുകല്ലുംതറയിൽ ക്രാഷ് ബാരിയർ തകർത്ത് കനാലിലേക്കു മറിഞ്ഞ കാർ പുറത്തെടുക്കുന്നു.
ചാട്ടുകല്ലുംതറയിൽ ക്രാഷ് ബാരിയർ തകർത്ത് കനാലിലേക്കു മറിഞ്ഞ കാർ പുറത്തെടുക്കുന്നു.
SHARE

അതിരപ്പിള്ളി∙ തുമ്പൂർമുഴിയിൽ കനാലിലേക്കു മറിഞ്ഞ കാറിലെ യാത്രികരായ 4 എൻജിനീയറിങ് വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ചാട്ടുകല്ലുംതറ ഭാഗത്തുള്ള അപകട വളവിലെ ക്രാഷ് ബാരിയർ തകർത്താണ് കാർ മറിഞ്ഞത്. 30 മീറ്ററോളം കനാലിലൂടെ ഒഴുകിയ കാറിലെ യുവാക്കളെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി.

ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് പ്രദേശവാസികൾ എത്തിയത്. 20 അടി താഴ്ചയുള്ള കനാലിലേക്കു മറിഞ്ഞ കാർ ഒഴുക്കു നിയന്ത്രിച്ച ശേഷമാണ് പുറത്തെടുത്തത്. ഒഴുകുന്ന കാറിൽ നിന്നും യുവാക്കളെ രക്ഷപ്പെടുത്താൻ കനാലിലെ വെള്ളം നിയന്ത്രിക്കാൻ നാട്ടുകാർ ഇറിഗേഷൻ ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥരോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഇതേ തുടർന്ന് പൊലീസ് ഇടപെട്ടാണ് വെള്ളം നിയന്ത്രിച്ച് രക്ഷാപ്രവർത്തനം നടത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS