മതുക്കര വടക്ക് കോൾപടവിൽ കൊയ്ത്ത് തുടങ്ങി; മികച്ച വിളവ്

മുല്ലശേരി മേഖലയിലെ മുണ്ടകൻ കൃഷിയുടെ ആദ്യ കൊയ്ത്ത് മതുക്കര വടക്ക് പാടശേഖരത്തിൽ തുടങ്ങിയപ്പോൾ
മുല്ലശേരി മേഖലയിലെ മുണ്ടകൻ കൃഷിയുടെ ആദ്യ കൊയ്ത്ത് മതുക്കര വടക്ക് പാടശേഖരത്തിൽ തുടങ്ങിയപ്പോൾ
SHARE

മുല്ലശേരി ∙ മേഖലയിലെ കോൾപ്പടവുകളിൽ ഇൗ സീസണിലെ മുണ്ടകൻ കൃഷി കൊയ്ത്ത് തുടങ്ങി. 235 ഏക്കർ വരുന്ന മതുക്കര വടക്ക് കോൾപ്പടിലാണു തുടക്കം. ഇത്തവണ ഉമ ഇനം നെല്ലിനു മികച്ച വിളവാണ്.  ഏക്കറിന് ഏകദേശം 3000 കിലോ നെല്ല് ലഭിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ നഷ്ടം സംഭവിച്ച കർഷകർ ഇതോടെ ആശ്വാസത്തിലാണ്.  പേമാരിയും രോഗങ്ങളും മൂലം ഏക്കറിന് 400 കിലോ നെല്ല് പോലും കഴിഞ്ഞതവണ ലഭിച്ചിരുന്നില്ല. 

  ഇത്തവണ ഒക്ടോബർ 2നാണ് ത്തിൽപ്പെട്ട വിത്ത് വിതച്ചത്.  കൊയ്ത്ത്  10 ദിവസത്തിനുള്ളിൽ പൂർത്തിയാകും. നെല്ല് സംഭരണവും സുഗമമായി നടക്കുന്നു. ഇത്തവണ വൈക്കോലിനും നല്ല വിലയാണ്. ഏക്കറിന് 8008 രൂപയ്ക്കാണ് വൈക്കോൽ ലേലത്തിൽ പോയത്. സമീപകാലത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിതെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ സീസണിൽ മഴ മൂലം വൈക്കോൽ നശിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS