കുടിനീരില്ല; കുളത്തിലെ വെള്ളത്തിൽ കഞ്ഞിവച്ചു

protest-image
അന്തിക്കാട് പടിഞ്ഞാറൻ മേഖലയിൽ മാസങ്ങളായി തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിനെ തുടർന്ന് ഇന്നലെ അന്തിക്കാട് പഞ്ചായത്ത് ഓഫിസിന്റെ മുൻപിൽ നാട്ടുകാർ കഞ്ഞിവെച്ച് സമരം ചെയ്യുന്നു.
SHARE

അന്തിക്കാട്∙ 10 മാസമായി കുടിവെള്ളം കിട്ടാത്തിനെ തുടർന്ന് പടിയം നിവാസികൾ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ മുൻപിൽ കുളത്തിൽ നിന്നു വെള്ളമെടുത്തു പഞ്ചായത്ത് ഓഫിസ് മുറ്റത്ത് അടുപ്പു കൂട്ടി കഞ്ഞിവച്ചു സമരം ചെയ്തു.പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നും വെള്ളം കിട്ടാത്തവരുടെ ബില്ലുകൾ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് 5–ാമത്തെ സമരമാണ് ഇവർ ഇതോടെ നടത്തിയത്. 

ഓൾ കേരള നിയമസഹായ വേദി ചെയർമാൻ സി.ഐ.എഡിസൻ  പഞ്ചായത്തിലേക്കുള്ള ‘അഭയാർഥിപ്രവാഹം’ ഉദ്ഘാടനം ചെയ്തു. സമരസമിതി വൈസ് ചെയർമാൻ കൃഷ്ണവേണി കഞ്ഞി വച്ച് സമാപനം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.ജി.മോഹനൻ അധ്യക്ഷത വഹിച്ചു. കൺവീനർ കമറുദ്ദീൻ, കെ.പി.ചന്ദ്രൻ, കെ.ബി.രാജീവ്, കെ.കെ. ജയൻ, ലതവിജയൻ, റസിയ ഹബീബ്, രമേഷ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS