തൃശൂർ ജില്ലയിൽ ഇന്ന് (09-02-2023); അറിയാൻ, ഓർക്കാൻ
Mail This Article
പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് നൽകണം: ചാലക്കുടി ∙ നഗരസഭയിൽ നിന്നു സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 2019 ഡിസംബർ 31നു മുൻപുള്ള എല്ലാ ഗുണഭോക്താക്കളും പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെങ്കിൽ 25നു മുൻപു നഗരസഭയിൽ ഹാജരാക്കണം.
സൗജന്യ കലാപരിശീലനം
ചാവക്കാട്∙ സാംസ്കാരിക വകുപ്പ് ആവിഷ്കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന ജൂബിലി ഫെലോഷിപ് പദ്ധതിയിൽ ചാവക്കാട് നഗരസഭയിൽ മോഹിനിയാട്ടം, ചിത്രകല, നങ്ങ്യാർ കൂത്ത്, ശിൽപകല, കഥകളി, മദ്ദളം എന്നിവയുടെ സൗജന്യ കലാപരിശീലനം നൽകി വരുന്നു. പ്രായഭേദമന്യേ പങ്കെടുക്കാം. ഫോൺ: 6282072023.
മത്സ്യക്കുഞ്ഞ് വിതരണം
വാടാനപ്പള്ളി ∙ ഫിഷറീസ് വകുപ്പ് നടത്തുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഇന്ന് 10.15 ന് തൃത്തല്ലൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ മത്സ്യക്കൃഷി കർഷകർക്ക് കാർപ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
വൈദ്യുതി മുടക്കം
പുതുക്കാട് ∙ കാഞ്ഞൂർ സബ് സ്റ്റേഷൻ, മണ്ടൻമൂല, കാഞ്ഞൂർ ഈസ്റ്റ്, വിസ്മയനഗർ എന്നീ ട്രാൻസ്‌ഫോമർ പരിധികളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപകർ ഒഴിവുകൾ
മതിക്കുന്ന് ∙ ഗവ. ജൂനിയർ ബേസിക് സ്കൂളിൽ എൽപിഎസ്എ അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച ഇന്ന് 11ന്.