ADVERTISEMENT

തൃശൂർ ∙ നൂറുകോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പുകളുടെ പേരിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രവീൺ റാണയുടെ ജാമ്യാപേക്ഷ ജില്ലാ അഡീഷനൽ സെഷൻസ് കോടതി തള്ളി. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് 10 ദിവസത്തേക്കു റാണയെ കസ്റ്റഡിയിൽ വിട്ടുനൽകാനും ജഡ്ജി ടി.കെ. മിനിമോൾ ഉത്തരവിട്ടു. നിക്ഷേപകരിൽ നിന്നു തട്ടിച്ചെടുത്ത പണം പ്രവീൺ റാണ എന്തുചെയ്തെന്ന കാര്യത്തിൽ വ്യക്തത വരുത്താനാക‍ും ക്രൈം ബ്രാഞ്ചിന്റെ ശ്രമം. 

തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണു റാണ ജാമ്യാപേക്ഷ നൽകിയത്. റാണയുടെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ വ്യാപ്തി കോടതിയുടെ ശ്രദ്ധയിലെത്തിച്ച പ്രോസിക്യൂഷൻ, ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടി.ആർ. സന്തോഷ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി അനുവദിക്കുകയും ചെയ്തു. റാണയുടെ പേരിൽ റജിസ്റ്റർ ചെയ്ത 85 കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ സ്റ്റേഷനുകളിൽ നൂ‍റിലേറെ പരാതികൾ വേറെയും റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിലും സംഘവും ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com