ചേർപ്പ്∙ സ്വകാര്യ ബസ്ഡ്രൈവർ പഴുവിൽ കോട്ടം മമ്മസ്രായില്ലത്ത് സഹാർ (32) ആൾക്കൂട്ട മർദനത്തിൽ മരിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കോട്ടം മച്ചിങ്ങൽ വീട്ടിൽ ഡിനോൺ ആണ് (28) പിടിയിലായത്. മർദനം നടന്ന ശേഷം ട്രെയിൻ മാർഗം പല സ്ഥലങ്ങളിലായി കറങ്ങിനടക്കുകയായിരുന്നു ഡിനോൻ എന്ന് പൊലീസ് പറയുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഉത്തരാഖണ്ഡിൽനിന്ന് അറസ്റ്റിലായ കുറുമ്പിലാവ് കറുപ്പംവീട്ടിൽ അമീർ(30), കൊടക്കാട്ടിൽ അരുൺ(21), ഇല്ലത്തുപറമ്പിൽ സുഹൈൽ (23), കരുമത്ത് വീട്ടിൽ നിരഞ്ജൻ(22) എന്നിവരാണ് റിമാൻഡിലായ മറ്റുപ്രതികൾ. കേസിൽ ഇതുവരെ 10 പേർ അറസ്റ്റിലായി.