ചാലക്കുടി ∙ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വിജയരാഘവപുരം ചെമ്പോത്തുപറമ്പിൽ മുജീബ് റഹ്മാനെ 40 വർഷം കഠിന തടവിനു ശിക്ഷിച്ചു. 2 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കുന്നില്ലെങ്കിൽ ഒരു വർഷം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടി വരും. അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസാണു ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്കു നൽകാനും വിധിച്ചു.
മുത്തശ്ശിക്കൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയെ കളിക്കാനാണെന്നു പറഞ്ഞു വീടിന്റെ ടെറസിലേക്കു കൊണ്ടുപോയി. കുട്ടി മടങ്ങിയെത്താതായതോടെ മുത്തശ്ശി തിരിക്കിയെത്തിയപ്പോഴാണു പീഡന ദൃശ്യം കണ്ടത്. എസ്എച്ച്ഒ കെ.എസ്. സന്ദീപ്, എസ്ഐ സജി വർഗീസ്, സീനിയർ സിപിഒ അഭിലാഷ്, ഡബ്ല്യുസിപിഒ സുനിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബാബുരാജ് ഹാജരായി.