തൃശൂർ ∙ ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 59 പേർക്കു കോവിഡ് ബാധിച്ചെന്ന് ആരോഗ്യ വകുപ്പ്. സംസ്ഥാനത്താകെ കോവിഡ് വ്യാപനത്തിന്റെ തോതു വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. എന്നാൽ, കോവിഡ് മരണങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം ജില്ലയിലൊരാൾ കോവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയെങ്കിലും അതു ഡേറ്റ എൻട്രിയിൽ സംഭവിച്ച പിഴവാണെന്നു പിന്നീടു തിരുത്തിയിരുന്നു. ഈ സംഭവത്തിൽ ജീവനക്കാരോടു വിശദീകരണം തേടിയെന്നു വിവരമുണ്ടെങ്കിലും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.