കൊടകര ∙ ദേശീയ പാത നെല്ലായിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അധ്യാപിക മരിച്ചു. ചാലക്കുടി പോട്ട പുതുശേരി കാട്ടാളൻ ബോബിയുടെ ഭാര്യ ജാൻസിയാണു (54) മരിച്ചത്. ചാലക്കുടി ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപികയാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. സംസ്കാരം നാളെ 10.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: ഫെലിക്സ്, പയസ് (ഇരുവരും കാനഡ). ഇന്നു വൈകിട്ട് 4 മുതൽ 5 വരെ ജാൻസിയുടെ മൃതദേഹം ചാലക്കുടി ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.