ലോ കോളജിൽ വീണ്ടും സംഘർഷം;കെഎസ്‌യു പ്രവർത്തകർക്ക് മർദനം

conflict-in-law-college-thrissur
ലോ കോളജിൽ എസ്എഫ്ഐ വിദ്യാർഥി സംഘം കെഎസ്‌യു പ്രവർത്തകനെ മർദിക്കുന്നു.
SHARE

തൃശൂർ ∙ ഗവ. ലോ കോളജിൽ വീണ്ടും എസ്എഫ്ഐ – കെഎസ്‍‍യു സംഘർഷം. വിദ്യാർഥിനി ഉൾപ്പെടെ 2 കെഎസ്‍യു പ്രവർത്തകർക്കു പരുക്കേറ്റു. ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി തങ്ങളെ വളഞ്ഞിട്ടു മർദിച്ചതായി കെഎസ്‍യു പ്രവർത്തകർ പറഞ്ഞു.രണ്ടാംവർഷ എൽഎൽബി വിദ്യാർഥി വൈശാഖിനെ നിലത്തിട്ടു ചവിട്ടുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

രണ്ടാം വർഷ എൽഎൽബി വിദ്യാർഥിനിക്കും എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇരുവരും ചികിത്സ തേടി. കോളജിൽ പരീക്ഷയെഴുതാനെത്തിയ വൈശാഖിനെ എസ്എഫ്ഐ പ്രവർത്തകരുടെ സംഘം ആക്രമിച്ചതിൽ നിന്നാണു സംഭവങ്ങളുടെ തുടക്കം. . എസ്എഫ്ഐ യൂണിയൻ ചെയർമാന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്നു കെഎസ്‍യു പ്രവർത്തകർ പറയുന്നു.

പൊലീസും കോളജ് അധികൃതരും ചേർന്നാണു പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. എസ്എഫ്ഐ പ്രവർത്തകരുടെ സംഘം ആശുപത്രിയിലുമെത്തി ആക്രമണത്തിനു തുനിഞ്ഞതായി വൈശാഖിന്റെ പരാതിയിൽ പറയുന്നു. ആക്രമണത്തിൽ കെഎസ്‍യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA