ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് : 190 ഒഴിവ്: ∙ ദേവസ്വത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് സെക്യൂരിറ്റി ജീവനക്കാരുടെ 190 ഒഴിവ്. കൂടാതെ സെക്യൂരിറ്റി സൂപ്പർവൈസർ–1, അസി. സെക്യൂരിറ്റി സൂപ്പർവൈസർ –1 ഒഴിവുകളുമുണ്ട്. സൈനിക, അർധ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ച ഹിന്ദുക്കളും ഈശ്വര വിശ്വാസികളുമായിരിക്കണം അപേക്ഷകർ. അപേക്ഷ ഫോമിന്റെ വില 100 രൂപ. 27 മുതൽ ഏപ്രിൽ 7ന് 3.00 വരെ അപേക്ഷകൾ ദേവസ്വം ഓഫിസിൽ ലഭിക്കും. പട്ടികജാതി പട്ടികവിഭാഗക്കാർക്ക് ഫോം സൗജന്യം. യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷകൾ ഏപ്രിൽ 7ന് 5 വരെ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. ഫോൺ: 0487 2556335.
ഗതാഗത നിരോധനം
അന്തിക്കാട്∙ പാന്തോട് ജംക്‌ഷൻ, അന്തിക്കാട് ആൽ സെന്ററുകളിൽ കലുങ്ക് നിർമാണം 28 മുതൽ ആരംഭിക്കുന്നതിനാൽ പണി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായും നിരോധിക്കും. എല്ലാ വാഹനങ്ങളും അന്തിക്കാട് ആശുപത്രി റോഡ്–മാങ്ങാട്ടുകര–പാന്തോട് ജംക്‌ഷൻ വഴി പോകേണ്ടതാണ്.
ജല വിതരണം മുടങ്ങും
ചേലക്കര∙ മേപ്പാടം സംഭരണിയിൽ നിന്നുള്ള ജല വിതരണം നാളെ മുതൽ ഏപ്രിൽ 15 വരെ മുടങ്ങുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഡ്രൈവർ
കയ്പമംഗലം ∙ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 27ന് 10ന്.