ഐഫോൺ മോഷ്ടിച്ചയാളെ പിടികൂടി

മുത്തുപാണ്ടി
SHARE

പെരുമ്പിലാവ് ∙ ഒന്നേകാൽ ലക്ഷം രൂപ വരുന്ന ഐഫോൺ അടക്കം 2 ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതി തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ പനയൂർ മുത്തുപാണ്ടിയെ (32) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അക്കിക്കാവ് ചീരൻ വീട്ടിൽ ഡേവിസിന്റെ വീട്ടിൽ 21നാണ് മോഷണം നടന്നത്. വീട്ടിലെ പുറം ജോലികൾ സ്ഥിരമായി ചെയ്തിരുന്ന ഇയാൾ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള മൊബൈൽ ഫോണുകളുമായി മുങ്ങുകയായിരുന്നു. കാഞ്ചീപുരത്തെ വീട്ടിൽ നിന്നും പിടികൂടിയ പ്രതിയെ അക്കിക്കാവിലെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുത്തു. കുന്നംകുളം എസ്എച്ച്ഒ. യു.കെ.ഷാജഹാൻ, എസ്ഐ രാജു എലുവത്തിങ്കൽ എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA