ADVERTISEMENT

ചേലക്കര∙ അന്തിമഹാകാളൻ കാവ് വേലയുടെ വെടിക്കെട്ട് മുടങ്ങിയതിൽ നിരാശരായ യുവാക്കൾ കാളി-ദാരികൻമാരുടെ എഴുന്നള്ളിപ്പ് തടഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണു വെടിക്കെട്ട് നടക്കില്ലെന്നു പൊലീസ് അനൗൺസ്മെന്റ് നടത്തിയത്. ഇതിൽ ക്ഷുഭിതരായാണു നാട്ടിലെ ഒരുകൂട്ടം യുവാക്കൾ ക്ഷേത്ര പ്രദക്ഷിണം നടത്തുന്ന കാളി-ദാരികൻമാരുടെ മുന്നിലെ പഞ്ചവാദ്യം നിർത്തിച്ചത്.

പിന്നീട് യുവാക്കളും മുതിർന്നവരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. വേലയുടെ മുഖ്യ ചടങ്ങാണു കാളി–ദാരികൻമാരുടെ വരവെന്നു ബോധ്യപ്പെട്ടതോടെ യുവാക്കൾ പിൻമാറുകയും എഴുന്നള്ളിപ്പു പുനരാരംഭിക്കുകയും ചെയ്തു.

കുട്ടഞ്ചേരിയിൽ  ശ്രീരാമനവമി ആഘോഷം

എരുമപ്പെട്ടി ∙ കുട്ടഞ്ചേരി ശ്രീരാമ ക്ഷേത്രത്തിലെ ശ്രീരാമ നവമി ആഘോഷം ഇന്നു മുതൽ 30 വരെ നടക്കും. നിത്യവും വിശേഷാൽ പൂജകൾ, ദീപാരാധന, കേളി,ചുറ്റുവിളക്ക്, വിവിധ കലാ സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും. തന്ത്രി ഇൗയ്ക്കാട്ട് നാരായണൻ നമ്പൂതിരി മുഖ്യകാർമികനാകും.30ന് ഉച്ചയ്ക്ക് 2.30ന് യുവ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടഞ്ചേരി അയ്യപ്പ ക്ഷേത്രത്തിൽ തകിൽ, നാഗസ്വരം എഴുന്നള്ളിപ്പ് വൈകിട്ട് ശ്രീരാമ ക്ഷേത്രത്തിലെത്തും. തുടർന്നു 6നു പഞ്ചാരിമേളം എന്നിവയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com