വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷനു സമീപം റെയിൽ പാളത്തിൽ സഞ്ചിയിൽ വലിച്ചെറിഞ്ഞ നിലയിൽ ഒന്നര കിലോ കഞ്ചാവ് കണ്ടെത്തി. ട്രാക്കിൽ സംശയാസ്പദ നിലയിൽ സഞ്ചി കിടക്കുന്നതു കണ്ട് കഞ്ചാവെന്നു സംശയം തോന്നി ആരോ എക്സൈസ് ഓഫിസിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
റേഞ്ച് ഇൻസ്പെക്ടർ എം.ആർ.മനോജിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത് റെയിൽ പാളത്തിൽ കുറേ ദൂരം കഞ്ചാവ് തെറിച്ചു വീണിരുന്നു. ട്രെയിനിൽ നിന്ന് ആരോ പുറത്തേക്കു വലിച്ചെറിഞ്ഞതാണു കഞ്ചാവ് നിറച്ച സഞ്ചി എന്നാണ് എക്സൈസിന്റെ നിഗമനം.