തൃശൂർ∙ എരിവുള്ള ഇഡ്ഡലി, പുളിയുള്ള ഇഡ്ഡലി, മധുരമുള്ള ഇഡ്ഡലി, മസാല ഇഡ്ഡലി.. അങ്ങനെ രാമശേരി ഇഡ്ഡലി വരെ... ഇഡ്ഡലി പ്രേമികൾക്ക് ആനന്ദം പകരാൻ ഇഡ്ഡലി ദിനമായ ഇന്ന് അവസരമൊരുങ്ങുന്നു. പാണ്ഡിസമൂഹമഠം ഹാളിൽ ഇന്നു പത്തുമുതൽ ഏഴുവരെയാണ് ഇഡ്ഡലി മേള.
പ്രവേശനം സൗജന്യം. ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്ന ഗ്രാഫിക്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഇഡ്ഡലി മേള. ശംഖുപുഷ്പം സർബത്ത്, ചിൽഡ് ചുക്കുകാപ്പി തുടങ്ങിയ പാനീയങ്ങളുമുണ്ട്.