ഇരിങ്ങാലക്കുട സ്റ്റേഷനിൽ 10 കോടിയുടെ വികസനം

ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റിചെയർമാൻ പി.കെ.കൃഷ്ണദാസ് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സന്ദർശിക്കാൻ എത്തിയപ്പോൾ
ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റിചെയർമാൻ പി.കെ.കൃഷ്ണദാസ് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സന്ദർശിക്കാൻ എത്തിയപ്പോൾ
SHARE

കല്ലേറ്റുംകര ∙ അമൃത് നഗരം പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ 10 കോടിയുടെ വികസനം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് ചെയർമാനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഇന്നലെ സ്റ്റേഷൻ സന്ദർശിച്ച  അദ്ദേഹം, പ്ലാറ്റ് ഫോമുകൾക്ക് മേൽക്കൂര, ഇരിപ്പിടങ്ങൾ, വിശ്രമമുറി, കൂടുതൽ ശുചിമുറികൾ, ഇരിപ്പിടങ്ങൾ, വെള്ളം,വെളിച്ചം, പാർക്കിങ് തുടങ്ങി കൂടുതൽ സൗകര്യങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് അറിയിച്ചു.

കോവിഡിന് മുൻപ് സ്റ്റേഷനിൽ നിർത്തിയിരുന്ന എല്ലാ ട്രെയിനുകൾക്കും ചില പുതിയ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേ ബോർഡിൽ ഉന്നയിക്കുമെന്നും യാത്രക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ കിഴക്കേ പ്ലാറ്റ്‌ ഫോമിൽ കോഫി ഷോപ്പിനായി ഒരാഴ്ചയ്ക്കുള്ളിൽ ടെൻഡർ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷൻ സൂപ്രണ്ട് ഇ.ഡി.രാജേഷുമായി അദ്ദേഹം ചർച്ച നടത്തി. ബിജെപി ഇരിങ്ങാലക്കുട, ആളൂർ മണ്ഡലം കമ്മിറ്റികൾ, റെയിൽവേ പാസഞ്ചേഴ്സ് കമ്മിറ്റികൾ,

വിവിധ സംഘടനകൾ തുടങ്ങിയവ റെയിൽവേ അടിസ്ഥാന വികസന സംബന്ധമായ നിവേദനങ്ങൾ നൽകി. പി.എൻ. ഈശ്വരൻ, സുജയ് സേനൻ, ഷാജുമോൻ വട്ടേക്കാട്, ലോചനൻ അമ്പാട്ട്, കൃപേഷ് ചെമ്മണ്ട, പി.എസ്.സുബീഷ്, എ.വി.രാജേഷ്, വിപിൻ, ഷൈജു കുറ്റിക്കാട്ട്, ജിനോയ് എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ജില്ലയിൽ രണ്ടാം സ്ഥാനമുള്ള റെയിൽവേ സ്റ്റേഷനെ കാലങ്ങളായി റെയിൽവേയും ജനപ്രതിനിധികളും അവഗണിക്കുകയാണെന്ന് ആക്ഷേപം ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS