മണ്ണുത്തി ∙ തോട്ടപ്പടിയിൽ കാർ ഡിവൈഡറിൽ ഇടിച്ചു തല കീഴായി മറിഞ്ഞു, കുട്ടി ഉൾപ്പെടെ 2 പേർക്കു പരുക്ക്.ബെംഗളൂരുവിൽ നിന്നു മടങ്ങിയിരുന്ന ആലുവ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ആലുവ അടുവശേരി പുത്തൻപുര ചന്ദ്രത്തിൽ നിധിൻ മുരളി, ഭാര്യ കൃഷ്ണപ്രിയ, വേദിക (7), വിദ്യുത് (1) എന്നിവരാണുകാറിൽ ഉണ്ടായിരുന്നത്. നിധിൻ, വേദിക എന്നിവർക്കാണു പരുക്ക്.
തോട്ടപ്പടിയിലെ മേൽപാത ആരംഭിക്കുന്ന ഭാഗത്തായിരുന്നു രാത്രി 11 ന് ആണ് സംഭവം.. റോഡിൽ ടാർപായ കണ്ടു പെട്ടെന്ന് വാഹനം വെട്ടിക്കുന്നതിനിടെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. മേൽപാതയിൽ തെരുവ് വിളക്കുകൾ തെളിയുന്നില്ലെന്നും ഇതാണ് അപകടത്തിനും കാരണമെന്നും ആരോപിച്ച് നാട്ടുകാർ കാർ നീക്കം ചെയ്യുന്നത് തടഞ്ഞു. തെരുവിളക്കുകൾ തെളിയിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.