ചാലക്കുടി ∙ മാപ്സ് സ്കൂളിലെ മൈതാനത്തേക്ക് അതിക്രമിച്ചു കയറി 2 വൈദികരെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മേച്ചിറ സ്വദേശികളായ മഠത്തിപ്പറമ്പിൽ സതീഷ് (37),പാച്ചേരി അക്ഷയ് (28), മഠത്തിപ്പറമ്പിൽ ജിഷ്ണു (29) എന്നിവരെയാണ് എസ്ഐ ഷബീബ് റഹ്മാൻ, അഡീഷനൽ എസ്ഐ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 10.45 നാണ് സംഭവം. തുടർന്ന് ആക്രമണത്തിനിരയായ വൈദികർ ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. യുവാക്കൾ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് അറിയിച്ചു.