ചൂണ്ടലിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്വകാര്യബസ് ഉടമ മരിച്ചു

thrissur-road-accident
അനൂപ്
SHARE

കേച്ചേരി∙ ചൂണ്ടലിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കുന്നംകുളം ആർത്താറ്റ് കീർത്തിയിൽ ബാലചന്ദ്രന്റെ മകൻ അനൂപ് (44) ആണ് മരിച്ചത്. സംസ്കാരം ഇന്നു 10.30ന് .ഇന്നലെ പുലർച്ചെ 5.45ന് ചൂണ്ടൽ പാറയ്ക്കു സമീപമായിരുന്നു അപകടം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അനൂപിനെ ഉടനെ ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കീർത്തി സ്വകാര്യ ബസ് ഉടമയായിരുന്നു അനൂപ്. ഭാര്യ: സരിത. മക്കൾ: അതുൽ കൃഷ്ണ, നിവേദ് കൃഷ്ണ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS