കയ്പമംഗലം ∙ തായ്നഗറിൽ വാടകവീട്ടിൽ നിന്നും കഞ്ചാവും തോക്കും പിടികൂടി. ഒരു കിലോയിലധികം വരുന്ന കഞ്ചാവും എയർ ഗണ്ണുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വരന്തരപ്പിള്ളി സ്വദേശി പിന്റോ(32) ,എസ് എൻപുരം സ്വദേശി സാബിത്ത് (40) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9മണിയോടെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യക പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവും തോക്കും കണ്ടെത്തിയത്. വീട്ടിൽ രാത്രിയിലും റെയ്ഡ് തുടർന്നു.
കയ്പമംഗലത്ത് കഞ്ചാവും തോക്കും പിടികൂടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.