കോലഴി∙ ഭാര്യാപിതാവിന്റെ കുത്തേറ്റു യുവാവ് മരിച്ചു. മെഡിക്കൽ റപ്രസന്റേറ്റീവായ ശ്രീകൃഷ്ണനാണ് (49) മരിച്ചത്. സംഭവത്തിൽ അമ്മാവൻ കൂടിയായ ഒറ്റയിൽ ഉണ്ണിക്കൃഷ്ണനെ (69) വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോലഴിയിലെ വാടക വീട്ടിൽ ഉച്ചയ്ക്ക് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് കുത്തേറ്റത്. രക്തം വാർന്ന്് ഏറെ നേരം വീടിനകത്തു കിടന്ന ശ്രീകൃഷ്ണനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറും. മണലിത്തറ പുന്നശ്ശേരിയിൽ പരേതനായ ശങ്കരൻ നായരുടെയും ഒറ്റയിൽ ഭാഗ്യലക്ഷ്മിയുടെയും മകനാണ്. ഭാര്യ: വിനിത. മകൾ: കാവ്യ.
ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.