ADVERTISEMENT

ഗുരുവായൂർ ∙ വേനലവധിക്കാലത്തെ അവസാന ഞായറാഴ്ചയായ ഇന്നലെ ക്ഷേത്ര ദർശനത്തിന് വൻ തിരക്കായി. പുലർച്ചെ മുതൽ തിരക്ക് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 2.45നാണ് ഭക്തരുടെ ദർശനം കഴിഞ്ഞ് നട അടച്ചത്. 3.30ന് വീണ്ടും നട തുറന്നു.

ക്ഷേത്രത്തിൽ 72.32 ലക്ഷം രൂപയുടെ വഴിപാടുകൾ ഉണ്ടായി. ക്യൂ നിൽക്കാതെ ദർശനം നടത്താൻ കഴിയുന്ന നെയ് വിളക്ക് വഴിപാട്  ചെയ്ത് 2400ലേറെ ഭക്തർ ദർശനം നടത്തി. ഈ  ഇനത്തിലെ മാത്രം വരവ് 24.48 ലക്ഷം രൂപയാണ്.

തുലാഭാരം വഴിപാടിൽ നിന്ന് 23.12 ലക്ഷവും പാൽപായസ വഴിപാടായി 7.52 ലക്ഷം രൂപയും ലഭിച്ചു. 18 വിവാഹങ്ങളും 531 ചോറൂണുകളും ഉണ്ടായി. 44 വാഹനപൂജയും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com