ഗുണ്ടാ പട്ടികയിൽപെട്ട റെജീബ് മാഹിയിൽ അറസ്റ്റിൽ
Mail This Article
×
ചെറുതുരുത്തി∙ ഒട്ടേറെ കേസുകളിലെ പ്രതിയും ഗുണ്ടാപട്ടികയിൽ പെട്ടതുമായ അത്തിക്കാപറമ്പ് ലക്ഷം വീട് കോളനിയിലെ പാളയംകോട്ടുകാരൻ റെജീബിനെ (32) പൊലീസ് മാഹിയിൽ നിന്നു പിടികൂടി. കുന്നംകുളം എസിപി ടി. എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും ചെറുതുരുത്തി എസ്ഐ കെ.എ. ഫക്രുദീനും സംഘവും ശനിയാഴ്ച വൈകിട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു. 2021ൽ റെജീബിനെ കാപ്പ നിയമ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.