മഞ്ഞക്കൊമ്പൻ വീണ്ടും റോഡിൽ; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൻകുഴി റോഡ് കുറുകെ കടക്കുന്ന മദപ്പാടിലായ മഞ്ഞക്കൊമ്പൻ.
കണ്ണൻകുഴി റോഡ് കുറുകെ കടക്കുന്ന മദപ്പാടിലായ മഞ്ഞക്കൊമ്പൻ.
SHARE

അതിരപ്പിള്ളി∙ ആനമല പാതയിൽ മദപ്പാട് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കൊമ്പൻ ഇറങ്ങി ഗതാഗതം തടസ്സപ്പെട്ടു. കണ്ണൻകുഴി ശിവ ക്ഷേത്രത്തിനു സമീപം ഞായർ വൈകിട്ട് 6 മണിയോടെയാണ് മഞ്ഞക്കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാന റോഡിൽ ഇറങ്ങിയത്. മണിക്കൂറുകളോളം പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ മേഞ്ഞിരുന്ന ആന പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് വാഹനങ്ങൾ വഴിയിൽ കുടുങ്ങിയത്.

ഒരാഴ്ച മുൻപ് പുളിയിലപ്പാറ പള്ളിക്കു സമീപം ഇതേ ആന വാഹനങ്ങൾക്കു നേരെ പാഞ്ഞടുത്തിരുന്നു. ഇതെത്തുടർന്ന് വനം വകുപ്പ് ആനയെ നിരീക്ഷിക്കുന്നതിനായി പ്രത്യേക വനപാലക സംഘത്തെ ഏർപ്പെടുത്തിയിരുന്നു. അതിരപ്പിള്ളി വിനോദ കേന്ദ്രങ്ങൾ സന്ദർശിച്ചു മടങ്ങുന്ന സഞ്ചാരികൾ റോഡിനു കുറുകെ കടക്കുന്ന ആനയെ കാണാൻ തടിച്ചുകൂടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS