തൃശൂർ ജില്ലയിൽ ഇന്ന് (01-06-2023); അറിയാൻ, ഓർക്കാൻ
Mail This Article
ജൂൺ 4ന് രാവിലെ പുന്നത്തൂർ കോട്ടയിൽ പ്രവേശനമില്ല: ഗുരുവായൂർ ∙ ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ ജൂൺ 4ന് ഉച്ചയ്ക്ക് 2ന് ശേഷം മാത്രമേ സന്ദർശകർക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ പരിശോധനയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ശ്രീരാമകൃഷ്ണ ഫുട്ബോൾ അക്കാദമി: തിരഞ്ഞെടുപ്പ് 3ന്
തൃശൂർ ∙ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഫുട്ബോൾ അക്കാദമിയുടെ റസിഡൻഷ്യൽ ബാച്ചുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 3ന് രാവിലെ 8ന് പടിഞ്ഞാറേക്കോട്ട നേതാജി സ്റ്റേഡിയത്തിൽ നടക്കും. അണ്ടർ 14,16 ടീമുകളിലേക്കാണു പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ വിദ്യാഭ്യാസം, പരിശീലനം എന്നിവ ലഭിക്കും. 94461 42412.
ജേണലിസം കോഴ്സ്
കോഴിക്കോട് ∙ കാലിക്കറ്റ് പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം നടത്തുന്ന കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്കു ജൂൺ 20 വരെ അപേക്ഷിക്കാം. 0495 2727869, 9447777710. icjcalicut@gmail.com
ബിരുദ പ്രവേശനം
പഴയന്നൂർ∙ ഐഎച്ച്ആർഡി കോളജിലെ ബികോം (കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബിസിഎ, ബിഎസ്സി (കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്) എന്നീ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 8547042916.
വൈദ്യുതി മുടക്കം
വെള്ളിക്കുളങ്ങര∙ നായാട്ടു കുണ്ട്, ചൊക്കന, കാരിക്കടവ്, ശാസ്താംപൂവം, മാവിൻ ചുവട്, വെള്ളിക്കുളങ്ങര എന്നീ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5.30 വരെയും, കൊടുങ്ങ, ഇന്നോട് , അമ്പനോളി, കോപ്ളിപ്പാടം , കിഴക്കേ കോടാലി എന്നീ പ്രദേശങ്ങളിൽ ഇന്ന് 10 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ചാലക്കുടി ∙ കാരകുളത്തുനാട്, വെള്ളാഞ്ചിറ ജംക്‌ഷൻ, പള്ളി പരിസരം, പാലപ്പെട്ടി, എസ്റ്റേറ്റ്, പാറപ്പുറം, റെയിൽവേ ഗേറ്റ്, പൊരുന്നംകുന്ന് എന്നീ സ്ഥലങ്ങളിൽ ഇന്ന് 8മുതൽ 4വരെ വൈദ്യുതി മുടങ്ങും.
പരിയാരം ∙ ഖാദിപ്പറമ്പ്, കുരിശ് ജംക്‌ഷൻ, എസികെ, ചിക്ലായി, സിൽവർസ്റ്റോം എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപകർ ഒഴിവുകൾ
ചാലക്കുടി ∙ വിജയരാഘവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, മലയാളം, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 3നു 11ന്.
മലക്കപ്പാറ∙ ഗവ.യുപി സ്‌കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 2 ന് രാവിലെ 11 ന്.8547563308
മറ്റത്തൂർ∙ ചെമ്പൂച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് സ്രീനിയർ), ഹിന്ദി (ജൂനിയർ), സുവോളജി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3 നു 10.30 ന് .
അതിരപ്പിളളി.∙വാഴച്ചാൽ ഗവൺമെന്റ് എൽ പി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3 ന് 12.00 മണിക്ക്.
ചാലക്കുടി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഓഫിസ് സെക്രട്ടറിഷിപ്, നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് എന്നീ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 1.30ന്.
ഇരിങ്ങാലക്കുട ∙ മാടായിക്കോണം പി.കെ.ചാത്തൻ മാസ്റ്റർ സ്മാരക ഗവ. യുപി സ്കൂളിൽ ഹിന്ദി വിഷയത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 3ന് രാവിലെ 11ന്. ഫോൺ: 0480–2833106.