ADVERTISEMENT

വെള്ളിക്കുളങ്ങര∙ വാറന്റ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനെ തള്ളിമാറ്റി വിലങ്ങുമായി കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ സ്വദേശിയും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയുമായ കുറ്റിച്ചിറ കുമ്പളത്താൻ നിബീഷാണ് (24) പൊലീസിനെ തള്ളിമാറ്റി ഓടിപ്പോയത്.

കഴിഞ്ഞ ദിവസം രാവിലെ കുറ്റിച്ചിറയിൽ നിന്നു പിടികൂടി വിലങ്ങു വയ്ക്കുമ്പോൾ ഓടുകയായിരുന്നു. കൂട്ടുകാരനായ സതീഷിനെ സമീപിച്ച് വിലങ്ങ് അഴിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും പൊലീസ് വലയിലായത്. വിലങ്ങ് അഴിക്കാൻ സഹായിച്ച കുറ്റിച്ചിറ സ്വദേശി ചക്കാലക്കൽ സതീഷിനെയും വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com