ADVERTISEMENT

ഇരിങ്ങാലക്കുട ∙ ആദ്യാക്ഷര മധുരവുമായി അറിവിന്റെ പടിവാതിൽ തുറന്നെത്തിയ ആയിരങ്ങൾക്ക് മധുരം പകർന്ന് സ്കൂളുകളിൽ പ്രവേശനോത്സവം. വർണബലൂണുകളും മധുരപലഹാരങ്ങളുമായി അധ്യാപകരും പിടിഎ അംഗങ്ങളും കുരുന്നുകളെ സ്വീകരിച്ചു. ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവവും ഹൈസ്കൂൾ കെട്ടിടവും മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. കിഫ്‌ബി ഫണ്ടായ ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.  നഗരസഭ ഉപാധ്യക്ഷൻ ടി.വി.ചാർളി അധ്യക്ഷത വഹിച്ചു. ജിഷ ജോബി, സി.സി.ഷിബിൻ, ജയ്സൺ പാറേക്കാടൻ,  അംബിക പള്ളിപ്പുറത്ത്, എച്ച്എസ്എസ് പ്രിൻസിപ്പൽ എം.കെ.മുരളി,  വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ ആർ.രാജലക്ഷ്മി, പിടിഎ പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ, പ്രധാനാധ്യാപിക ടി.കെ.ലത  തുടങ്ങിയവർ പ്രസംഗിച്ചു.

thrissur-childrens
പൊന്നാട ചാർത്തി :.പീച്ചി ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവത്തിനെത്തിയ കുരുന്നുകളെ പൊന്നാട അണിയിച്ചു സ്വീകരിച്ചപ്പോൾ. ചിത്രം : റസൽ ഷാഹുൽ ∙മനോരമ

കയ്‌പമംഗലം ∙ നിയോജക മണ്ഡലം തല പ്രവേശനോത്സവം പെരിഞ്ഞനം എസ്എൻ സ്മാരകം യുപി സ്‌കൂളിൽ  ഇ.ടി.ടൈസൺ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഫാ. ജോയ് പീണിക്കപറമ്പിൽ, കെ.എസ്.ജയ, സി.എസ്.സലീഷ്, സ്‌കൂൾ മാനേജർ പി.ആർ.സജീവ്, പ്രധാനധ്യാപിക സി.ടി.സംഗീത, സജീവൻ പടിഞ്ഞാറേക്കൂറ്റ്, ടി.വി.വിനോദ് എന്നിവർ പ്രസംഗിച്ചു.

thrissur-arikomban
പുലിയന്നൂര്‍ ഗവ. യുപി സ്കൂളില്‍ നവാഗതരെ എതിരേല്‍ക്കാന്‍ ഒഎസ്എയുടെ നേതൃത്വത്തില്‍ സ്കൂള്‍ ചുമരില്‍ വരച്ച അരിക്കൊമ്പന്‍ ആനയുടെ ചിത്രം. ചിത്രം വരച്ച ഇരട്ട സഹോദരിമാരായ അസ്‌നയും തസ്‌നിയും സമീപം.

കയ്‌പമംഗലം ∙ പഞ്ചായത്ത് തല പ്രവേശനോത്സവം ചളിങ്ങാട് ജിഎംഎൽപി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്‌ഘാടനം ചെയ്തു. ദേവിക ദാസൻ അധ്യക്ഷത വഹിച്ചു. പി.എ.ഷാജഹാൻ, സൈനബ സഗീർ, വി.എസ്.ബിജി, ഷാബിത ജമാൽ, ടി.എസ്.നജീബ് തുടങ്ങിയവർ പ്രസംഗിച്ചു.

thrissur-minisiter
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലെ പ്രവേശനോത്സവം അക്ഷരബലൂൺ പറത്തി മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

എടത്തിരുത്തി ∙ സൗത്ത് എസ്എൻവിഎൽപിഎസ് സ്‌കൂളിൽ പ്രവേശനോത്സവവും കെട്ടിടത്തിന്റെ ഉദ്‌ഘാടനവും നടത്തി. ഇ.ടി.ടൈസൺ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എം.എസ്.നിഖിൽ അധ്യക്ഷത വഹിച്ചു. വി.വി.ജയൻ, പ്രധാനാധ്യാപിക സ്‌മിത ജോസഫ്, സ്‌കൂൾ മാനേജർ കെ.ജി.അജയ്‌ഘോഷ്, നിത്യ സുഭാഷ് എന്നിവർ പ്രസംഗിച്ചു.

thrissur-sculputure
പെരുമ്പിലാവ് ടിഎംവിഎച്ച്എസ് സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ശിൽപങ്ങൾ. സ്കൂളിലെ ചിത്രകലാ അധ്യാപകൻ കെ.ആർ. രജിലനാണ് ഇവ നിർമിച്ചത്.

മതിലകം ∙ ഒഎൽഎഫ്ജിഎച്ച്എസ് സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം  ഒ.എ.ജെൻട്രിൻ ഉദ്ഘാടനം ചെയ്‌തു. എം. ബി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത്  ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും വ്യക്തിഗത വിഭാഗത്തിൽ സ്വർണ മെഡൽ നേടുകയും ചെയ്ത വിദ്യാർഥികളെ അനുമോദിച്ചു. 

പ്രവേശനോത്സവത്തോടനുബന്ധിച്ച് ചേർപ്പ് സിഎൻഎൻ ഗേൾസ് എൽപി സ്കൂളിൽ ഒരുക്കിയ കുതിര സവാരി
പ്രവേശനോത്സവത്തോടനുബന്ധിച്ച് ചേർപ്പ് സിഎൻഎൻ ഗേൾസ് എൽപി സ്കൂളിൽ ഒരുക്കിയ കുതിര സവാരി

കയ്‌പമംഗലം ∙ ക്ഷേമോദയം എൽപി സ്‌കൂളിൽ പ്രവേശനോത്സവം  ഇ.ടി.ടൈസൺ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പ്രജീന റഫീക്ക് അധ്യക്ഷത വഹിച്ചു. നടന്‍ നാരായണൻകുട്ടി, പ്രധാനധ്യാപിക എൻ.വി.ഷൈന,  ടി.വി.സുരേഷ് ബാബു, സ്‌കൂൾ മാനേജർ ആർ.ജയകുമാർ,  കെ.പി.രവി പ്രകാശ്, എം.ഡി.സുരേഷ്, കെ.എ.തങ്കമണി, ശ്യാമള എന്നിവർ പ്രസംഗിച്ചു.

ചെന്ത്രാപ്പിന്നി ∙ പെരുമ്പടപ്പ എസ്ആർവിയുപി സ്കൂളിൽ പ്രവേശനോത്സവം നടത്തി.  പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. സംവിധായകൻ അമ്പിളി,  ഫാ. ജിനു വെണ്ണാട്ടുപറമ്പിൽ, പ്രധാനാധ്യാപിക ആശ, എം.എസ് നിഖിൽ,  അഞ്ജലി, വിനീത സത്യൻ,  ജ്യോതിബാസ് തേവർ കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.‌

ചെന്ത്രാപ്പിന്നി ∙ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവം  വി.ഡി.പ്രേംപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. വി.കെ.ജ്യോതിപ്രകാശ് അധ്യക്ഷത വഹിച്ചു. ടി.കെ.ചന്ദ്രബാബു,  മഞ്ജുള അരുണൻ, നൗമി പ്രസാദ്, ഷൈലജ രവീന്ദ്രൻ, മാനേജർ കെ.കെ.മോഹൻദാസ്, പ്രധാനാധ്യാപകൻ കെ.എസ്.കിരൺ, ടി.എൻ.അജയകുമാർ എന്നിവർ പ്രസംഗിച്ചു.

കയ്പമംഗലം ∙ കൂരിക്കുഴി ജിഎൽപി സ്‌കൂളിൽ പ്രവേശനോത്സവം വാർഡ് അംഗം പി.എം.സൈനുൽ ആബിദീൻ ഉദ്‌ഘാടനം ചെയ്‌തു. പി.എം.അക്ബറലി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇൻചാർജ്ജ്‌ ടി.ബി.ശ്രീജ, കെ.എൻ.പ്രകാശൻ, കമല ബാഹുലേയൻ, കെ.കെ.സക്കരിയ്യ, ജോളി ബൈജു എന്നിവർ പ്രസംഗിച്ചു.

പെരിഞ്ഞനം∙ പഞ്ചായത്ത് തല പ്രവേശനോത്സവം അയ്യപ്പൻ മെമ്മോറിയൽ എൽപി സ്കൂളിൽ  ഇ.ടി.ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിത മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഹേമലത രാജ്കുട്ടൻ, വി.എം.ഉണ്ണിക്കൃഷ്ണൻ, പ്രധാനാധ്യാപിക എൻ.വി.ജ്യോതി, എം.പി.സജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.

മതിലകം ∙ പഞ്ചായത്ത് തല പ്രവേശനോത്സവം പാപ്പിനിവട്ടം ഗവ.എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. സുമതി സുന്ദരൻ അധ്യക്ഷത വഹിച്ചു. വി.എസ്.രവീന്ദ്രൻ,  പ്രേമാനന്ദൻ, പ്രിയ ഹരിലാൽ, കെ.എസ്.ഹരിദാസ്, കെ.രഘുനാഥ് ബിനി സനൂജ്, പ്രധാനാധ്യാപിക സജിന തുടങ്ങിയവർ പ്രസംഗിച്ചു.

പെരിഞ്ഞനം ∙ ചക്കരപ്പാടം സരസ്വതി വിദ്യാനികേതനിൽ പ്രവേശനോത്സവം വിജയൻ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

കൊടുങ്ങല്ലൂർ ∙ നഗരസഭാതല സ്കൂൾ പ്രവേശനോത്സവം പി. ഭാസ്കരൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ വി.ആർ.സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി. ഭാസ്കരന്റെ മകൾ രാധികാ മേനോൻ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത 50,000 രൂപ വിലയുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങി. നഗരസഭാധ്യക്ഷ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. വി.എസ്.ദിനൽ, ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്.കൈസാബ്, എൽസി പോൾ, ഷീല പണിക്കശേരി, കെ.ആർ. ജൈത്രൻ, പ്രിൻസിപ്പൽ എച്ച്.രാജശ്രീ, പ്രധാനാധ്യാപകൻ സി.കെ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.

പുല്ലൂറ്റ് ∙ ഗവ. എൽപി സ്കൂളിൽ പ്രവേശനോത്സവം എം.ജി.പ്രമീള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആതിര ശിവദാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക ലൈല, ഹണി പീതാംബരൻ, എം.എ. ഇബ്രാഹിം, ജാസ്മിൻ താഹ, ശ്രീതാജ്, സിറാജ്, എം.ബി.സജിത, പി.ജി.സന്തോഷ് എന്നിവർ പ്രസംഗിച്ചു. മിമിക്രി - നാടക കലാകാരന്മാരായ പി.പി. ശ്രീജിത്ത്, ആന്റണി സന്തോഷ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. പിടിഎയും ഒഎസ്എയും സമാഹരിച്ച നോട്ടുപുസ്തകങ്ങൾ കുട്ടികൾക്കു വിതരണം ചെയ്തു.

മാടായിക്കോണം ∙ പി.കെ.ചാത്തൻ മാസ്റ്റർ സ്മാരക ഗവ. യുപി സ്കൂളിൽ നടന്ന ഇരിങ്ങാലക്കുട നഗരസഭാതല പ്രവേശനോത്സവം നഗരസഭ ഉപാധ്യക്ഷൻ ടി.വി.ചാർളി ഉദ്ഘാടനം ചെയ്തു. ജിഷ ജോബി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക മിനി കെ.വേലായുധൻ, ജയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, വാർഡ് എസ്.ലിജി, സതി സുബ്രഹ്മണ്യൻ, ഷാനി, പി.വി.പ്രജീഷ് എന്നിവർ പ്രസംഗിച്ചു. 

പുല്ലൂർ ∙ സെന്റ് സേവിയേഴ്സ് സ്കൂളിലെ പ്രവേശനോത്സവത്തിൽ മാനേജർ ഫാ. ജോയി വട്ടോലി അധ്യക്ഷത വഹിച്ചു. കായികതാരങ്ങളെ അനുമോദിച്ചു. പ്രിൻസിപ്പൽ ഫാ. ബിനു കുറ്റിക്കാടൻ, ഷാരി വീനസ്, ജോവാൻ മെണാട്ട്, ഷാലി ജയ്സൺ, അന്ന മെജോ, രമ്യ ഗിരീഷ് എന്നിവർ പ്രസംഗിച്ചു. 

വെള്ളാങ്ങല്ലൂർ ∙ ഗവ. യുപി സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂളിന് മുൻപിൽ ലഹരിവിരുദ്ധ ബോർഡ് സ്ഥാപിച്ചു. വാർഡ് അംഗം ഷംസു വെളുത്തേരി ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട ∙ ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലെ പ്രവേശനോത്സവം അക്ഷരബലൂൺ പറത്തി മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. എൽപി പ്രധാനാധ്യാപിക സിസ്റ്റർ റിനറ്റ് ഒന്നാം ക്ലാസിലെ വിദ്യാർഥിയെ അധ്യാപികയുടെ കയ്യിൽ ഏൽപിച്ച് പ്രതീകാത്മകമായ ചടങ്ങ് നടത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ നവീന, ടി.വി.ചാർളി, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ. ജയ്സൻ കരപറമ്പിൽ, കെ.ആർ,വിജയ, പി.വി.ശിവകുമാർ എന്നിവർ പ്രസംഗിച്ചു. 

വെള്ളാങ്ങല്ലൂർ ∙ വടക്കുംകര ഗവ. യുപി സ്കൂളിൽ നടന്ന പൂമംഗലം പഞ്ചായത്ത് തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.തമ്പി ഉദ്ഘാടനം ചെയ്തു. കവിത സുരേഷ്, കത്രീന ജോർജ്, ഹൃദ്യ അജീഷ്,  ജൂലി ജോയ്, പ്രധാനാധ്യാപകൻ ടി.എസ്.സജീവൻ, പി.കെ.ഷാജു എന്നിവർ പ്രസംഗിച്ചു

ഇരിങ്ങാലക്കുട ∙ സിഎംഎസ് എൽപി സ്കൂളിലെ  പ്രവേശനോത്സവം മായാവി, ലുട്ടാപ്പി എന്നീ കഥാപാത്രങ്ങളെ വരച്ച് കാർട്ടൂണിസ്റ്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.ടി.ജോർജ് അധ്യക്ഷത വഹിച്ചു.  സ്കൂൾ ലോക്കൽ മാനേജർ ഫാ.അനൂപ് ജോർജ്, പ്രസിഡന്റ് കുര്യൻ ജോസഫ്, പ്രധാനാധ്യാപിക ഷൈജി ആന്റണി, രാജി രാജേഷ്, നീതു അനൂപ്, ഐസക് സാം എന്നിവർ പ്രസംഗിച്ചു.

കാരുമാത്ര ∙ ഗവ. യുപി സ്കൂളിൽ നടന്ന പ്രവേശനോത്സവം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ.ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.സുമ, പ്രസിഡന്റ് അനിൽ മുല്ലശ്ശേരി, സബീല ഫൈസൽ, കെ.ബി.രജനി, അധ്യാപികമാരായ സീനത്ത് പ്രിയരഞ്ജിനി, വി.എസ്.നദീറ എന്നിവർ പ്രസംഗിച്ചു. 

വെള്ളാങ്ങല്ലൂർ ∙ കരൂപ്പടന്ന ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവവും ശതാബ്ദി ആഘോഷ പ്രഖ്യാപന ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് നിർവഹിച്ചു. പ്രിൻസിപ്പൽ കെ.എച്ച്.ഹേമ അധ്യക്ഷത വഹിച്ചു. ഫസ്ന റിജാസ്, ലോഗോ പ്രകാശനവും ലോഗോ വരച്ച വിദ്യാർഥിക്ക് സമ്മാനദാനവും നടത്തി. സദക്കത്തുല്ല, ഒ.എ.ഇസ്മയിൽ, രമേഷ് മാടത്തിങ്കൽ, പി.കെ.എം.അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.

കിരീടം ധരിപ്പിച്ച് നവാഗതരെ സ്വീകരിച്ച്  പ്രവേശനോത്സവം 

ഇരിങ്ങാലക്കുട ∙ കിരീടം ധരിപ്പിച്ച്, പാഠപുസ്തകങ്ങളും സമ്മാനങ്ങളും മധുരവും നൽകി നവാഗതരെ സ്വീകരിച്ച് നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മണ്ഡലംതല പ്രവേശനോത്സവം നടന്നു. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഒ.ആർ.ബിന്ദു, വിജയലക്ഷ്മി വിനയചന്ദ്രൻ, കെ.എസ്.ധനീഷ്, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എം.കെ.പ്രീതി, എൽപി വിഭാഗം പ്രിൻസിപ്പൽ സെബാസ്റ്റ്യൻ ജോസഫ്, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ പി.എസ്.ബസന്ത്, ഇ.കെ.ഷിഹാബ്, ഡോ. എം.സി.നിഷ തുടങ്ങിയവർ പ്രസംഗിച്ചു.

അ...അക്ഷരം, ആ..ആനന്ദം

വടക്കാഞ്ചേരി ∙ വാദ്യ മേളങ്ങളും ആട്ടവും പാട്ടും മധുര വിതരണവുമായി സ്കൂളുകളിൽ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. നഗരസഭാതല പ്രവേശനോത്സവം പാർളിക്കാട് ഗവ.യുപി സ്കൂളിൽ നടന്നു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ പി.എൻ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ഒ.ആർ.ഷീല മോഹനൻ, സ്ഥിരം സമിതി അധ്യക്ഷരായ സി.വി.മുഹമ്മദ് ബഷീർ, എം.ആർ.അനൂപ് കിഷോർ, പി.ആർ. അരവിന്ദാക്ഷൻ, എ.എം. ജമീലാബി, സ്വപ്ന ശശി എന്നിവർ പ്രസംഗിച്ചു. കുണ്ടുകാട് നിർമല ഹൈസ്കൂളിലെ പ്രവേശനോത്സവം പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെയും സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ടി.എം.മാത്യുവിന്റെയും സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. അക്ഷരദീപം തെളിച്ച് പ്രവേശനോത്സവം ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എൻ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.ബി.പ്രസാദ്, സ്കൂൾ മാനേജർ ബാബു ജോസഫ്, തെക്കുംകര പഞ്ചായത്ത് അംഗം ബീന കുര്യൻ, പ്രധാനധ്യാപിക സി.ഡി.റീത്ത, എൽദോ തോമസ്, മേഴ്സി വർഗീസ്, കൃഷ്ണകുമാർ ആമലത്ത്, സന്ധ്യ സുനിൽ, ജെയ്സൺ മാത്യു എന്നിവർ പ്രസംഗിച്ചു.

തെക്കുംകര പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം മച്ചാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.വിനയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ വി.സി.സജീന്ദ്രൻ, പഞ്ചായത്ത് അംഗം കെ.രാമചന്ദ്രൻ, പ്രധാനാധ്യാപകൻ സി.പ്രഭാകരൻ, ഹെമി സേവ്യർ, കെ.എൻ.രാജൻ, എൻ.പി.ഷൈജു, ഷാജു തോമസ്, കെ.വേലായുധൻ, ബിബിൻ പി.ജോസഫ് എന്നിവർ പ്രസംഗിച്ചു. മുള്ളൂർക്കര എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് പി.ജി.ഷാജിമോൻ അധ്യക്ഷത വഹിച്ചു. എം.വി.ശ്രീദേവി, വീണ വേണുഗോപാൽ, ടി.മനോരമ എന്നിവർ പ്രസംഗിച്ചു.

വടക്കാഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം കൗൺസിലർ കെ.എ.വിജീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.ആർ.നിഷാദ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.ഷിനി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സ്മിത ശങ്കരനാരായണൻ, ഹൈസ്കൂൾ പ്രധാനാധ്യാപിക ഡാർളിമോൾ ഐസക്, കെ.വത്സലകുമാർ, സജിനി ജിപ്സൺ, ജിമ്മി ലൂക്കോസ്, കെ.സി.ശ്രീവത്സൻ, പി.ബി.നന്ദകുമാർ, സി. സെബിൻ തോമസ്, കെ.എ.ബൈജു എന്നിവർ പ്രസംഗിച്ചു. വടക്കാഞ്ചേരി ഗവ. ബോയ്സ് എൽപി സ്കൂളിലെ പ്രവേശനോത്സവം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ സി.വി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.വി.അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവം നഗരസഭാധ്യക്ഷൻ പി.എൻ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എൻ.സി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.എസ്.സരസു, സീനിയർ സൂപ്രണ്ട് എസ്.വി.സലിത, കെ.കെ.സുബ്രഹ്മണ്യൻ, എം.ആശ, ആർ.രമ്യ, കെ.കെ.ഷിജി എന്നിവർ പ്രസംഗിച്ചു.

പന്നിത്തടം∙ കോൺകോഡ് ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂളിൽ ‍പ്രവേശനോത്സവം ആഘോഷിച്ചു. ക്ലാസ് മുറികൾ അലങ്കരിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും അധ്യാപകർ കുട്ടികളെ സ്കൂളിലേക്ക് വരവേറ്റു. കോൺകോഡ് ട്രസ്റ്റ് ചെയർമാൻ പെൻകോ ബക്കർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മുഖ്യ രക്ഷാധികാരി ഒ. അബ്ദുൽറഹ്മാൻകുട്ടി,സെക്രട്ടറി ഉമ്മർ കടങ്ങോട്, സ്കൂൾ മാനേജർ ആർ.എം. ബഷീർ, ഹംസ ഹാജി, നീതു മനീഷ്, പ്രിൻസിപ്പൽ ബീന ഉണ്ണി എന്നിവർ പ്രസംഗിച്ചു. ഒന്നാം ക്ലാസിലേക്ക് ഒരുമിച്ച് പ്രവേശനം നേടിയെത്തിയ മൂവർ സഹോദരങ്ങളെ ചടങ്ങിൽ ആദരിച്ചു. വരവൂർ∙ വടക്കാഞ്ചേരി ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം വരവൂർ ഗവ. എൽപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത അധ്യക്ഷയായി. അറിവിന്റെ ലോകത്തേക്ക് കടന്നുവന്ന കുട്ടികൾക്ക് പ്രധാന അധ്യാപിക ഉഷാകുമാരി അക്ഷരദീപം തെളിച്ചു നൽകി. എസ്ആർജി കൺവീനർ ദീപ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദീകരണം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ബാബു, സീനിയർ അധ്യാപിക പി.വി. അജിത എന്നിവർ പ്രസംഗിച്ചു. പുതിയ കുട്ടികൾക്ക് സമ്മാനപ്പൊതികൾ നൽകി. പായസ വിതരണവും നടന്നു. എയ്യാൽ∙ നിർമല മാതാ കോൺവന്റ് സ്കൂളിൽ ദീപം തെളിച്ച് കുട്ടികളെ സ്കൂളിലേക്ക് വരവേറ്റു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിയോ തെരേസ് അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് ദീപക്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലസി എന്നിവർ പ്രസംഗിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

വേലൂർ∙ സെന്റ് തോമസ് യുപി സ്കൂളിൽ പ്രവേശനോത്സവം വാർഡ് അംഗം വിജിനി ഗോപി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.എം. മനേഷ് അധ്യക്ഷനായി. സ്കൂൾ മാനേജർ ഫാ. റാഫേൽ താണിശേരി, പ്രധാന അധ്യാപകൻ സി. ജോൺ ആന്റണി, സ്റ്റെല്ല മരിയ, അനിത, ഡെയ്സി എന്നിവർ പ്രസംഗിച്ചു. കുട്ടഞ്ചേരി∙ ഗവ. എൽപി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികൾക്ക് പൂക്കളും മധുരവും നൽകി അധ്യാപകർ കുട്ടികളെ സ്വീകരിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമന സുഗതൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് അധ്യക്ഷനായി. അൽഫോൻസ, സീനിയർ അധ്യാപിക കെ.എം. ശ്രീജ ഭായ്, കെ.വി.ഷൈജു, സ്വപ്ന പ്രദീപ്, എൻ.പി. അജയൻ എന്നിവർ പ്രസംഗിച്ചു. ആദൂർ∙ മഹാത്മാ എൽപി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. മുൻ പ്രധാനാധ്യാപകൻ പി.ആർ. ഗംഗാധരൻ അക്ഷരദീപം തെളിച്ചു. നവാഗതരായ കുട്ടികളെ ഉപഹാരം നൽകി അധ്യാപകർ സ്കൂളിലേക്ക് സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് ഫസീല സക്കീർ അധ്യക്ഷയായി. സ്കൂൾ മാനേജർ പി.കെ. വിനയ കുമാർ, വാർഡ് അംഗം കെ.ആർ. സിമി, പ്രധാനാധ്യാപിക കെ.വി. ഗീത, എം.കെ. ശശിധരൻ, പി.ടി. ഗോപി, സുജ, മുഹമ്മദ്, അംബിക, ഫൈസൽ, ബിജു എയ്യാൽ തുടങ്ങിയവർ പ്രസംഗിച്ചു. എളനാട്∙ സെന്റ് ജോൺസ് ഹൈസ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് അംഗങ്ങളായ എ.കെ. ലത, പ്രേമ ശ്രീധരൻ, കെ. ജയപ്രകാശ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. സാൻജോസ് സെൻട്രൽ സ്കൂളിലെ പ്രവേശനോത്സവം പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി തെരേസ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ജെ. അജയ് അധ്യക്ഷത വഹിച്ചു.

തിരുവില്വാമല∙ ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ്. നായർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.കെ. അഷറഫ് മൗലവി അധ്യക്ഷത വഹിച്ചു. ഗവ എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ വിനി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാമ്പാടി∙ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുരേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ്. നായർ അധ്യക്ഷത വഹിച്ചു. ചേലക്കര∙ പുലാക്കോട് എഎൽപി സ്കൂളിൽ പഞ്ചായത്ത് അംഗം കെ. അംബിക ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി. ഹാജു അധ്യക്ഷത വഹിച്ചു.പഴയന്നൂർ∙ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് അംഗം കെ.എം. അസീസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എൻ.വി. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.

കിള്ളിമംഗലം ∙ ഗവ.യുപി സ്കൂളിൽ  നടന്ന പ്രവേശനോത്സവം പാഞ്ഞാൾ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ നിർമല രവികുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രാമദാസ് കാറാത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം.എൻ. ബർജിലാൽ, വാർഡ് അംഗങ്ങളായ കെ.വി.സതീശൻ, രാജശ്രീ, പിടിഎ പ്രസിഡന്റ് ടി.ആർ. മണികണ്ഠൻ, സ്റ്റാഫ് സെക്രട്ടറി കെ.ആർ. ബിന്ദു, കെ.എച്ച്. മുസ്തഫ, വിദ്യ രാധാകൃഷ്ണൻ, സുചിത്ര, കെ.ബി. ലക്ഷ്മി എന്നിവർ പ്രസംഗിച്ചു . പാഞ്ഞാൾ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം യു.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് പി. കൃഷ്ണൻകുട്ടി  അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എ.കെ. സെയ്തലവി, പ്രധാനാധ്യാപിക ഇൻചാർജ് അനില ജ്യോതി, പ്രിൻസിപ്പൽ എം. എസ്. ജിനബാല, അധ്യാപകൻ കെ. സി. സജൻ, അധ്യാപിക പി. പ്രിയ, പിടിഎ അംഗങ്ങളായ എസ്. ശെൽവൻ, യു. പ്രസാദ് എന്നിവർ പ്രസംഗിച്ചു ആറ്റൂർ∙ ഹോളി ഏയ്ഞ്ചൽസ് എൽപി സ്കൂളിൽ നടന്ന പ്രവേശനോത്സവം മാനേജർ സിസ്റ്റർ ഫ്ളവർ ജോയ്സ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ സീലിയ, പിടിഎ വൈസ് പ്രസിഡന്റ്  ദീപ, അധ്യാപിക വിദ്യ എന്നിവർ പ്രസംഗിച്ചു.

എംആർഎസ് സംസ്ഥാനതല പ്രവേശനോത്സവം

തിരുവില്വാമല∙ പട്ടികജാതി വികസന വകുപ്പിന്റെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ(എംആർഎസ്) പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലാറയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ്. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. ആശാദേവി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്മിത സ്മിത സുകുമാരൻ, ജില്ലാ പട്ടിക ജാതി വികസന ഓഫിസർ ലിസ ജെ. മങ്ങാട്ട്, പിടിഎ പ്രസിഡന്റ് പി. വിജയൻ, പ്രധാനാധ്യാപിക വി. ഷൈമ, അജിത കുമാരി എന്നിവർ പ്രസംഗിച്ചു.

ആദ്യദിനം ആഘോഷമയം

പുതുക്കാട് ∙ നിയോജക മണ്ഡലംതല സ്കൂൾ പ്രവേശനോത്സവം ജിവിഎച്ച്എസ്എസിൽ കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.എ. സംഗീത, സതി സുധീർ, ഷാജു കാളിയേങ്കര, സി.പി. സജീവൻ, സുമ ഷാജു, ഫിലോമിന ഫ്രാൻസിസ്, ഐ.എസ്. ഷാജു, വി.ബി. സിന്ധു, എം.എൻ. നിഷ തുടങ്ങിയവർ പ്രസംഗിച്ചു. ചെങ്ങാലൂർ ∙ പഞ്ചായത്തുതല പ്രവേശനോത്സവം ജിഎൽപി സ്കൂളിൽ പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി.സി. സോമസുന്ദരൻ അധ്യക്ഷത വഹിച്ചു. പ്രീതി ബാലകൃഷ്ണൻ, പി.വി.ജെൻസൻ, ഷൈനി ജോജു, സെബി കൊടിയൻ, രതി ബാബു, ആൻസി ജോബി, സുമ ഷാജു, അനൂപ് മാത്യു, രശ്മി ശ്രീഷോബ്, ടീന തോബി, ഹിമ ദാസൻ, ഷാജു കാളിയേങ്കര, ഫിലോമിന ഫ്രാൻസിസ്, സി.പി. സജീവൻ, എം.വി. തോമസ്, വിമല സെബാസ്റ്റ്യൻ, രശ്മി എന്നിവർ പ്രസംഗിച്ചു. 

പറപ്പൂക്കര ∙ പഞ്ചായത്തുതല പ്രവേശനോത്സവം തൊട്ടിപ്പാൾ കെഎസ്‌യുപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. പ്രധാനാധ്യാപിക എം.കെ. സുനജ, പി.ടി. കിഷോർ, എൻ.എം. പുഷ്പാകരൻ, പി.എ. തോമസ്, സൗമ്യ കണ്ണൻ, സി.ഡി. ഡോളി, വി.ആർ. ശ്രീരേഖ, എം.വി. ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു. അളഗപ്പനഗർ ∙ പഞ്ചായത്തുതല പ്രവേശനോത്സവം പൂക്കോട് എസ്എൻ യുപി സ്കൂളിൽ പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജിജോ ജോൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രൻ, പ്രധാനാധ്യാപിക സി.കെ. ബിന്ദു, പി.കെ. ശേഖരൻ, പി.എസ്. പ്രീജു, സി.എം. കുമാരൻ, സി.കെ. ആനന്ദകുമാർ, ലിജോ ജോസ്, സൗമ്യ ബിജു, ഇ.പി. ഗീതാഞ്ജലി എന്നിവർ പ്രസംഗിച്ചു. 

ആലേങ്കാട് ∙ ശങ്കര യുപി സ്കൂളിൽ പ്രവേശനോത്സവം ദേശീയ അധ്യാപക അവാർഡ് ജേതാവ് എ.വൈ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. അനിയൻ അധ്യക്ഷനായി. പ്രധാനാധ്യാപിക എം. ശ്രീകല, മുഹമ്മദ് ഹാഷിം, കെ.എ. സത്യനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതുക്കാട് ∙ സെന്റ് ആന്റണീസ് സ്കൂളിൽ പഞ്ചായത്തംഗം സെബി കൊടിയൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. പോൾ തേയ്ക്കാനത്ത് അധ്യക്ഷനായി. ഫാ. സ്റ്റീഫൻ അറയ്ക്കൽ, യൂജിൻ പ്രിൻസ്, ഗിൽസ് പല്ലൻ, ഷാജു മാടമ്പി, കെ.എൽ. സുരേഷ്, സിമി റോയ്, ലൈസി ജോൺ, എസ്. രാഗേഷ്, ജോജോ കണ്ണത്ത്, ഡിനി ശുഷിൽ, ആൻസി ജോസ് എന്നിവർ പ്രസംഗിച്ചു.

പോങ്കോത്ര ∙ എഎൽപി സ്കൂളിൽ പഞ്ചായത്തംഗം കെ.സി. പ്രദീപ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് വിദ്യ പ്രസാദ് അധ്യക്ഷയായി. പ്രധാനാധ്യാപിക ടി.പി. ഷീജ, ഇന്ദുജ എന്നിവർ പ്രസംഗിച്ചു.പുതുക്കാട് ∙ സെന്റ് സേവിയേഴ്സ് സിയുപി സ്കൂളിൽ പഞ്ചായത്തംഗം സെബി കൊടിയൻ ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ നിത്യ ജോസ് അധ്യക്ഷയായി. പ്രധാനാധ്യാപിക സിസ്റ്റർ ക്രിസ്റ്റിൻ ജോസ് ഡിജിറ്റൽ ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു. ബേബി അഗസ്റ്റിൻ, ജോയ്സി സി. പാലത്തിങ്കൽ, കെ.ജെ. റീത്ത, ആഷ്മി വർഗീസ്, അനു ബിപിൻ എന്നിവർ പ്രസംഗിച്ചു. 

പറപ്പൂക്കര ∙ പിവിഎസ് എച്ച്എസിൽ ബ്ലോക്ക് പഞ്ചായത്തംഗം റീന ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.എസ്. ഉദയ, ഷാജു യോഹന്നാൻ, കെ. ഗീത, കെ.എസ്. സിമിത, വി.കെ. സുമേഷ്, കെ.ഡി. ബിജു എന്നിവർ പ്രസംഗിച്ചു. ചെറുവാൾ ∙ ജെഎൽപി സ്കൂളിൽ പഞ്ചായത്തംഗം കെ.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ കെ.കെ. അനന്തകൃഷ്ണൻ അധ്യക്ഷനായി. പ്രധാനാധ്യാപിക ലിന്റ മാത്യൂസ്, കെ.എൻ. ഗോപാലകൃഷ്ണൻ, ശ്രീരേഖ, വാസു, അധ്യാപിക സി.ജി. ബീന എന്നിവർ പ്രസംഗിച്ചു.

രാപ്പാൾ ∙ കരയോഗം ലോവർ പ്രൈമറി സ്കൂളിൽ പഞ്ചായത്തംഗം കെ.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഹരിനാരായണൻ അധ്യക്ഷനായി. സി.എൽ. ലീന, ലിറിൻ ലിജോ എന്നിവർ പ്രസംഗിച്ചു. പീച്ചി ∙ ഗവ. എൽപി സ്കൂളിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  പൂർവ വിദ്യാർഥികൾ കെജി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം നൽകാൻ സമാഹരിച്ച 50000 രൂപ മന്ത്രി കെ. രാജൻ പ്രധാന അധ്യാപിക ടെസി ബാബുവിനു കൈമാറി.   കെ.വി .അനിത അധ്യക്ഷത വഹിച്ചു.  ഇ.ടി. ജലജൻ, കെ.കെ രമേഷ്, ബാബു തോമസ്, ഷിബു പോൾ എന്നിവർ പ്രസംഗിച്ചു. 

താളിക്കോട് ∙  ജീവൻ ജ്യോതി പബ്ലിക് സ്കൂളിൽ മാനേജർ സിസ്റ്റർ സെലിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി ജുസ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനിത ജോൺ, സാബു വാഴക്കാല, ഷീബ ജോസഫ് എന്നിവർ പ്രസംഗിച്ചു. കരുവാൻകാട് ∙ വിമലഗിരി പബ്ലിക് സ്കൂളിൽ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്തു.  മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഫാ. മാത്യു അറക്കൽ, ഫാ. കുര്യാക്കോസ് കറുത്തേടത്ത്, ബിന്ദു മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

പട്ടിക്കാട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വി.സജു ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡന്റ് ജെയ്‌സൻ സാമുവേൽ അധ്യക്ഷനായിരുന്നു. രമ്യ രാജേഷ്, എസ്.എസ് സിന്ധുഷ,  എ.എം. സീമ, പി.വി. സുദേവൻ, സുനിത സുന്ദരൻ എന്നിവർ പ്രസംഗിച്ചു. വരടിയം ∙ അവണൂർ പഞ്ചായത്തുതല പ്രവേശനോത്സവം ഗവ.യുപി സ്കൂളിൽ പ്രസിഡന്റ്  തങ്കമണി ശങ്കുണ്ണി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ തോംസൺ  തലക്കോടൻ അധ്യക്ഷത വഹിച്ചു.  ലിനി, ശ്രീലക്ഷ്മി സനീഷ്, മിനി ഹരിദാസ്, എൻ.കെ. രാധാകൃഷ്ണൻ, അഞ്ജലി സതീഷ്,  ഇ.ആർ. സിന്ധു എന്നിവർ പ്രസംഗിച്ചു.

മുണ്ടത്തിക്കോട് ∙ എൻഎസ്എസ് വെങ്കിട്ടറാം ഹയർ സെക്കൻഡറി സ്കൂളിൽ  സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വി. ലിജി ഉദ്ഘാടന ചെയ്തു.  പിടിഎ പ്രസിഡന്റ്  കെ. ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. കെ. ഗിരിജ,  രമണി പ്രേമദാസൻ, ശ്രേയസ്,  ജോയ്,  രാജുമാരാത്ത്, കെ.പി. ശ്രീലത എന്നിവർ പ്രസംഗിച്ചു. തൃശൂർ ∙ സേക്രഡ് ഹാർട്ട് സമുച്ചയത്തിലെ എല്ലാ വിദ്യാലയങ്ങളും ഒന്നുചേർന്നാണു പ്രവേശനോത്സവം ആഘോഷിച്ചത്. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ അകമ്പടിയോടെയാണു കുട്ടികളെ വരവേറ്റത്. മജീഷ്യൻ റോബിൻ തരകൻ മാജിക് അവതരിപ്പിച്ചു.     പി.  ബാലചന്ദ്രൻ എംഎൽഎ  ഉദ്ഘാടനം  നിർവഹിച്ചു. റെജി ജോയ്, എം.എൽ. റോസി, സിസ്റ്റർ ആഗ്നസ്, സിസ്റ്റർ ലിനി തെരേസ്, സിസ്റ്റർ ഗ്രീമ എന്നിവർ പ്രസംഗിച്ചു.

ചേർപ്പ് ∙ ചെറു ധാന്യങ്ങൾ കൊണ്ട് ലഡു, നാടൻ പലഹാരങ്ങളും മിഠായികളുമടങ്ങുന്ന നാടൻ ചായക്കട തുടങ്ങിയവയാൽ ആകർഷകമാക്കി  സിഎൻഎൻ ജിഎൽപി സ്കൂൾ പ്രവേശനോത്സവം. തിരക്കഥാകൃത്ത് ഹരി.പി. നായർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് രാഹുൽ അധ്യക്ഷനായി. എ.ആർ. രാജീവ്കുമാർ, പി.ജി. ശശികുമാർ, കെ.എസ്. വിജയൻ, സയന എന്നിവർ പ്രസംഗിച്ചു. എട്ടുമന ∙ പൊട്ടുചിറ ഡിഎംഎൽപി സ്കൂളിൽ പഞ്ചായത്തുതല പ്രവേശനോത്സവം പ്രസിഡന്റ്‌ സുജിഷ കള്ളിയത് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ അനിത അനിലൻ അധ്യക്ഷത വഹിച്ചു. കെ.കെ. കൊച്ചു മുഹമ്മദ്‌, നിസി ടി. തോമസ്, വിദ്യ രമേശ്, പി.എം. അബ്ദു, എസ്.എ. ബക്കർ, നിമ്മി എന്നിവർ പ്രസംഗിച്ചു.

ചേർപ്പ് ∙ സിഎൻഎൻ ബോയ്സ് എൽപി സ്കൂളിൽ സീരിയൽ താരം ബിജേഷ് അവണൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.എൻ. ജയമോഹൻ അധ്യക്ഷത വഹിച്ചു. കെ.കെ. ഗിരീഷ് കുമാർ, കെ.ബി. ഗോപാലകൃഷ്ണൻ,  കൃഷ്ണകുമാർ, രാഖി രാകേഷ് എന്നിവർ പ്രസംഗിച്ചു. പുറ്റേക്കര ∙ സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പേരാമംഗലം എസ്എച്ച്ഒ  വി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ലിന്റി ഷിജു, ജയലത കെ. ഇഗ്നേഷ്യസ്, ബിനു ടി. പനയ്ക്കൽ, എം.ബി. പിയൂസ്, സി.പി. ജോസ്, ടോണി സൈമൺ, സാജോ ജോർജ്, നിർമല ദേവി എന്നിവർ പ്രസംഗിച്ചു. 

ചൂരക്കാട്ടുകര ∙ ഗവ. യു പി സ്കൂളിൽ അടാട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഇ.യു. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജ്യോതി, മോഹിനി, സി.ആർ.നന്ദകുമാർ, ഇ.കെ.ശ്രീനിവാസൻ, എം.എൻ.മുരളീധരൻ, വത്സല ഡേവിസ്,  എ.ഒ. ജസീന്ത എന്നിവർ പ്രസംഗിച്ചു.തലക്കോട്ടുകര ∙ അസീസി സ്കൂളിൽ ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഷാന്റി ജോസഫ്,  സിസ്റ്റർ സെലിൻ ജോസഫ്, സിസ്റ്റർ മീന, പിടിഎ പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. കേച്ചേരി ∙അൽഅമീൻ ഹയർ സെക്കൻഡറി സ്കൂളിൽ ചൂണ്ടൽ പഞ്ചായത്ത് അംഗം പി. ലീല ഉദ്ഘാടനം ചെയ്തു. പി.എ. സാദിഖ് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ഹാജി, സുജ ഫ്രാൻസിസ്, സുമിറോസ്, കെ. പരീത്, അഷ്ക്കർ പട്ടിക്കര, എ.എ.ഷംസുദ്ദീൻ, ഇസ്മായിൽ, ഉമ്മർ ഫാഹിസ് എന്നിവർ പ്രസംഗിച്ചു.

പട്ടിക്കാട് ∙ സെന്റ് അൽഫോൺസ പബ്ലിക് സ്കൂളിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജീജോ വള്ളൂപ്പാറ  അധ്യക്ഷത വഹിച്ചു. ബാബു ജോസ് തട്ടിൽ,  റോസമ്മ ജോൺ, ജോണി വട്ടംകാട്ടിൽ, ജോർജ് കെ. ജോൺ എന്നിവർ പ്രസംഗിച്ചു. ആശാരിക്കാട് ∙ ഗവ. യുപി സ്കൂളിൽ പ്രവേശനോത്സവം നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ആർ. രജിത്ത് അധ്യക്ഷത വഹിച്ചു. ഒല്ലൂർ ∙ സെന്റ് റാഫേൽസ് സിജിഎച്ച്എസിൽ പ്രവേശനോത്സവം കൗൺസിലർ സനോജ് കാട്ടുക്കാരൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ നിവേദ്യ അധ്യക്ഷത വഹിച്ചു. ഷാജു കിടങ്ങൻ, സിസ്റ്റർ ലിൻസി ജോൺ, കെ. ഇന്ദു, പി. സരിത എന്നിവർ പ്രസംഗിച്ചു.

ഭാരതീയ വിദ്യാഭവനിൽ നല്ലപാഠത്തിന് തുടക്കം

തൃശൂർ ∙ പൂച്ചട്ടി ഭാരതീയ വിദ്യാഭവനിൽ പ്രവേശനോത്സവം ‘നല്ലപാഠം’ പ്രവർത്തനത്തോടെ ആരംഭിച്ചു. നടത്തറ പഞ്ചായത്തിലെ നിർധനരായ 20 കുട്ടികൾക്കു കിറ്റ് സമ്മാനിച്ചാണു പുതിയ അധ്യയന വർഷം ആരംഭിച്ചത്. സ്കൂളിലെ സാമൂഹിക സേവന ക്ലബ്ബായ ‘അർപ്പിത’ത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ചിത്ര എസ്. നായർ കിറ്റ് കുട്ടികൾക്കു സമ്മാനിച്ചു. നല്ലപാഠം കോ ഓർഡിനേറ്റർ സി.എൽ. ജോ ആൻ, വൈസ് പ്രിൻസിപ്പൽ ടി.വി. സ്മിത എന്നിവർ പ്രസംഗിച്ചു.

ചിത്രഭംഗിയിൽ സ്കൂൾ മതിൽ 

അയ്യന്തോൾ ∙ പുതിയ അധ്യയന വർഷം സ്കൂളിൽ എത്തുമ്പോൾ കാണാൻ വൃത്തിയുള്ള മതിൽ. അതു തയാറാക്കിയതോ, സ്കൂളിലെ കുട്ടികൾ തന്നെ. 106 വർഷം പഴക്കമുള്ള അയ്യന്തോൾ ഗവ. എൽപി സ്കൂളിന്റെ മതിൽ ആണ് വിദ്യാർഥികളെ കൂടി പങ്കെടുപ്പിച്ച് ‌പൂർവ വിദ്യാർഥിയും ചിത്രകാരനുമായ നന്ദൻപിള്ള ചിത്രങ്ങൾ വരച്ച് ഭംഗിയാക്കിയത്. തൃശൂരിന്റെ പുലിക്കളി, ആനകൾ ഉൾപ്പെടെ ഇഷ്ടപ്പെട്ട ചിത്രങ്ങൾ കുട്ടികളെ കൂടെക്കൂട്ടി കഴിഞ്ഞ ദിവസമാണ് അദ്ദേഹം വരച്ചത്. മാലിന്യം വലിച്ചെറിയുന്നതിനെതിരായ ബോധവൽക്കരണവും മതിലിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ഭാഗമായി  വിദ്യാർഥികൾ ചെടികൾ നട്ടു പിടിപ്പിച്ചു. പ്രധാന അധ്യാപകൻ ടി.എം.കമറുദ്ദീൻ, പിടിഎ പ്രസിഡന്റ് നീരജ, മദർ പിടിഎ പ്രസിഡന്റ് രഹ്ന, അധ്യാപകരായ കെ.രമാദേവി, എം.നിഷ, എം.എ.അൽജി, ഇന്ദിരാദേവി എന്നിവർ പ്രസംഗിച്ചു.

കുരുന്നു ചിരികളിൽ തിളങ്ങി പ്രവേശനോത്സവം

തൃശൂർ ∙ കളിയും ചിരിയുമായി അറിവിന്റെ സ്കൂൾ ലോകത്തേക്കു വിദ്യാർഥികളെത്തി. വാദ്യഘോഷങ്ങളും വർണക്കുടകളുമായി ജില്ലയിലെ സ്കൂളുകൾ വിദ്യാർഥികളെ വരവേറ്റു. സ്കൂളുകളിലെ പ്രവേശനോത്സവം അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആഘോഷമാക്കി. ആദ്യമായി സ്കൂളുകളിൽ എത്തിയ കുരുന്നുകൾക്കു പ്രവേശനോത്സവം നവ്യാനുഭവമായി. അവധിക്കാലത്തിനു ശേഷം കൂട്ടുകാരെ നേരിട്ടു കാണുന്നതിന്റെ സന്തോഷം മുതിർന്ന കുട്ടികളും പങ്കുവച്ചു. പുതിയ അധ്യയന വർഷത്തിൽ ജില്ലയിൽ സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് ഇതിനകം പ്രവേശനം നേടിയത് 25,100 കുരുന്നുകളാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ‍ മാത്രമായി 21,370 വിദ്യാർഥികളാണ് ഒന്നാം ക്ലാസിലേക്കു പ്രവേശനം നേടിയത്. സർക്കാർ സ്കൂളുകളിൽ 5270 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 16,100 കുട്ടികളുമെത്തി. സ്വകാര്യ സ്കൂളുകളിൽ 3730 കുട്ടികളാണ് ഒന്നാം ക്ലാസിൽ‍ പ്രവേശനം നേടിയത്. 

പുത്തൻ യൂണിഫോം, ബാഗ് എന്നിവയുമായി എത്തിയ കുട്ടികളെ മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും മറ്റു സമ്മാനങ്ങളും നൽകിയാണ് അധ്യാപകർ സ്വീകരിച്ചത്. ക്ലാസ് മുറികളിൽ ബലൂണും വർണ ചിത്രങ്ങളും അലങ്കാരങ്ങളും ഒരുക്കിയിരുന്നു. പാട്ടും നൃത്തവും നിറഞ്ഞ പ്രവേശനോദ്ഘാടന ചടങ്ങിനു പിന്നാലെ ക്ലാസ് മുറികൾ സജീവമായി. ഉപജില്ലാതലത്തിലും ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്ത്, 86 പഞ്ചായത്ത്, 7 നഗരസഭകൾ‍, കോർപറേഷൻ എന്നിവിടങ്ങളിലുമായി മിക്ക സ്കൂളുകളിലും വിപുലമായ പ്രവേശനോത്സവം നടന്നു. ഈ വർഷത്തെ ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായിട്ടുണ്ട്. യൂണിഫോം വിതരണം അന്തിമഘട്ടത്തിലാണ്.

കൂടുതൽ സ്മാർട് ക്ലാസ് മുറികൾ

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 15 സ്കൂളുകൾക്ക് പ്രത്യേകം സജ്ജീകരിച്ച ഇന്ററാക്ടീവ് ടച്ച്‌ ഫ്ലാറ്റ് പാനൽ ഇന്നു വിതരണം ചെയ്യും. അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10ന് പി.ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. അധ്യയന വർഷ സമ്മാനമായി കലക്ടർ വി.ആർ. കൃഷ്ണ തേജയാണു വിദ്യാർഥികൾക്ക് ഇന്ററാക്ടീവ് സ്മാർട്ട് ടിവി നൽകുന്നത്.

വിദ്യാർഥികളെ വരവേൽക്കാൻ അധ്യാപകൻ തീർത്ത ശിൽപങ്ങൾ

പെരുമ്പിലാവ് ∙ പുതിയ അധ്യയന വർഷത്തിൽ ടിഎംവിഎച്ച്എസ് സ്കൂളിലെ വിദ്യാർഥികളെ വരവേറ്റതു ചിത്രകലാ അധ്യാപകൻ നിർമിച്ച ആനയുടെയും കുതിരയുടെയും ശിൽപങ്ങൾ. സ്കൂൾ അങ്കണത്തിൽ കൊടിമരത്തിന് ഇടവും വലവും ആയാണു 10 അടിയോളം വലുപ്പമുള്ള ആനയും 7 അടി വലുപ്പമുള്ള കുതിരയും ഉണ്ടായിരുന്നു. ശിൽപിയും ചിത്രകാരനുമായ അഞ്ഞൂർ കണ്ണങ്കാവിൽ കെ.ആർ.രജിലനാണു ഇവ നിർമിച്ചത്. 15 വർഷമായി സ്കൂളിലെ ചിത്രകലാധ്യാപകനാണ്. ഇരുമ്പു കൊണ്ടുള്ള ഫ്രെയിമിൽ തുണി ഉപയോഗിച്ചായിരുന്നു നിർമാണം. രണ്ടാഴ്ചയോളം എടുത്താണു പണി പൂർത്തിയാക്കിയത്. ശിൽപങ്ങളുടെ നിർമാണത്തിനു വേണ്ട ചെലവും രജിലനാണു വഹിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com