തൃശൂർ– കെ‍ാടുങ്ങല്ലൂർ പാതയിൽ ബസും കാറും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്

തൃശൂർ–കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കരുവന്നൂർ ബംഗ്ലാവിന് സമീപം ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന കാർ
തൃശൂർ–കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കരുവന്നൂർ ബംഗ്ലാവിന് സമീപം ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന കാർ
SHARE

കരുവന്നൂർ ∙ തൃശൂർ– കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ബംഗ്ലാവ് ജംക്‌ഷന് സമീപം ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തി‍ൽ 11 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ കാർ യാത്രക്കാരായ തൃശൂർ മൈലിപ്പാടം വലിയവീട്ടിൽ ഡോ.ബേബി (40), മണ്ണുത്തി ചേറൂക്കാരൻ വീട്ടിൽ മോനിഷ് (35) എന്നിവരെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ 9 പേർക്കും പരുക്കേറ്റു. തൃശൂർ ഭാഗത്ത് നിന്ന് വന്ന കാറും ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് എത്തിയ ഓർഡിനറി ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ബംഗ്ലാവ് ജംക്‌ഷന് സമീപം സ്ഥിരം അപകടം നടക്കുന്ന വളവിലാണ് ഇന്നലെയും അപകടം നടന്നത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനപാതയിൽ ദിനം പ്രതി അപകടങ്ങൾ വർധിക്കുമ്പോഴും അധികൃതർ നിസ്സംഗത തുടരുന്നതിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS