നിർമല കോളജിന്റെ ‘സിഗ്നേച്വർ’ ഷോ, വസ്ത്രങ്ങളിൽ മഴവിൽചാരുത

ചാലക്കുടി മേലൂർ നിർമല കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികൾ സംഘടിപ്പിച്ച ‘സിഗ്നേച്വർ’ ഷോയിൽ നിന്ന്.
ചാലക്കുടി മേലൂർ നിർമല കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികൾ സംഘടിപ്പിച്ച ‘സിഗ്നേച്വർ’ ഷോയിൽ നിന്ന്.
SHARE

ചാലക്കുടി ∙ ഹൃദയത്തിൽ മഴവില്ലിന്റെ മനോഹാരിതയുള്ള വസ്ത്രങ്ങളുടെ വർണ വിസ്മയം തീർത്തു നിർമല കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികൾ സംഘടിപ്പിച്ച ‘സിഗ്നേച്വർ’ ഷോ ഫാഷൻ പ്രേമികളുടെ മനം കവർന്നു. തൃശൂരിലെ വെഡിങ് വില്ലേജ് വേദിയിൽ അരങ്ങേറിയ പരിപാടിയിൽ ബിഎസ്‌സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് അവസാന വർഷ വിദ്യാർഥികൾ രൂപകൽപന ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞ് ദേശീയ, രാജ്യാന്തര മോഡലുകൾ റാംപിൽ എത്തിയത് വിസ്മയം തീർത്തു.

സിനിമാതാരങ്ങളായ ഭാമ അരുൺ, അൻഷ മോഹൻ, സെബിൻ എലവുത്തിങ്കൽ തുടങ്ങിയവർ അതിഥികളായിരുന്നു. ‘ട്രഷേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വിദ്യാർഥികൾ വസ്ത്രങ്ങൾ പ്രദർശിപ്പിച്ചത്. ഡിസൈനർ കലക്‌ഷൻ ഷോയിൽ നിന്നു ബെസ്റ്റ് ഡിസൈനറായി എം.ആർദ്രയെ തിരഞ്ഞെടുത്തു.

ബെസ്റ്റ് അവൻ ഗാർഡിന് അഞ്ജന ലെനിനും സജീവ് കോൺസപ്ചലൈസേഷൻ അവാർഡിന് യു.എം. ജിഷയും ബെസ്റ്റ് ഇന്നവേറ്റീവ് അവാർഡിന് ടി.അനീഷയും അർഹരായി. ഫാഷൻ ഫൊട്ടോഗ്രഫർ റെജി ഭാസ്കറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റും ഫാഷൻ ഡിസൈനറുമായ വർണ മീനയുമാണു വിധികർത്താക്കളായി എത്തിയത്. ഷോർട്ട് ഫിലിം ഡയറക്ടർ വി.ജേക്കബും ഫാഷൻ രംഗത്തു നിന്നുള്ള പ്രമുഖരും ഷോയിൽ പങ്കു ചേരാനെത്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS