ADVERTISEMENT

നോർത്ത് ചാലക്കുടി ∙ സെന്റ് ജോസഫ്സ് പള്ളിയിൽ സോഷ്യൽ ആക്‌ഷൻ ഒരുക്കിയ പരിസ്ഥിതി ദിനാചരണം വികാരി ഫാ. ജോൺസൺ തറയിൽ വൃക്ഷത്തൈ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. കോ-ഓഡിനേറ്റർ റപ്പായി വേഴപ്പറമ്പിൽ പ്രസംഗിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പോട്ട കെഇസി യുപി സ്കൂളിൽ അവതരിപ്പിച്ച പരിസ്ഥിതി സംരക്ഷണ സന്ദേശ ഫ്ലാഷ് മോബ്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പോട്ട കെഇസി യുപി സ്കൂളിൽ അവതരിപ്പിച്ച പരിസ്ഥിതി സംരക്ഷണ സന്ദേശ ഫ്ലാഷ് മോബ്.

പരിയാരം ∙ ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ ചാലക്കുടി മേഖല കമ്മിറ്റി സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈ നട്ടു ജില്ലാ സെക്രട്ടറി പി. വി. ഷിബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്  ഷാജു ലെൻസ്മാൻ അധ്യക്ഷത വഹിച്ചു.

ചാലക്കുടി ∙ ഗവ. വിഎച്ച്എസ്എസിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി. വനമിത്ര ഭൂമിത്ര അവാർഡ് ജേതാവ് വി.കെ. ശ്രീധരൻ ക്ലാസ് നയിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സൂസി സുനിൽ ഉദ്ഘാടനം ചെയ്തു. 

കൊരട്ടി ∙ വൈഎംസിഎയുടെ പരിസ്ഥിതിദിനാചരണം ഗ്രീൻ പാർക്കിൽ ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജി ജോർജ് അധ്യക്ഷത വഹിച്ചു. 

കൊരട്ടി ∙ നൈപുണ്യ കോളജിലെ എൻഎസ്എസ് യൂണിറ്റും ഭൂമിത്ര സേന, യുവ ക്ലബ്ബുകളും പരിസ്ഥിതിദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.കെ.ജെ. പോളച്ചൻ അധ്യക്ഷത വഹിച്ചു.

നായരങ്ങാടി ∙ വള്ളത്തോൾ വായനശാലയുടെ  പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.ടി. ജോർജ് അധ്യക്ഷത വഹിച്ചു. 

ചാലക്കുടി ∙ പെരുമ്പാവൂർ ടിംപർ സെയിൽസ് ഡിവിഷനു കീഴിൽ പരിസ്ഥിതി ദിനാചരണ പരിപാടികൾ നടത്തി. നഗരസഭ കൗൺസിലർ കെ.വി. പോൾ അധ്യക്ഷത വഹിച്ചു. ഡിപ്പോ ഓഫിസർ ഷാജിവ് കുമാർ  പ്രസംഗിച്ചു. എലിഞ്ഞിപ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ സൂപ്രണ്ട് ഡോ. സജീവൻ, മെഡിക്കൽ ഓഫിസർ ഡോ. അതുൽ ആന്റോ എന്നിവർ വൃക്ഷ തൈകൾ നട്ടു ഉദ്ഘാടനം നിര്‍വഹിച്ചു. 

ചാലക്കുടി ∙ വെട്ടുകടവ് റോഡ് റസിഡന്റ്സ് അസോസിയേഷൻ പരിസ്ഥിതിദിനം ആചരിച്ചു. പ്രസിഡന്റ് രാജൻ മാളിയേക്കൽ, ക്രാക്റ്റ് പ്രസിഡന്റ് പോൾ പാറയിൽ എന്നിവർ വൃക്ഷത്തൈകൾ നട്ടു. ക്രാക്റ്റ് സെക്രട്ടറി പി.ഡി. ദിനേശ് പ്രസംഗിച്ചു.

ചാലക്കുടി ∙ കെഎസ്ആർടിസി യൂണിറ്റിൽ പരിസ്ഥിതി ദിനം ആചരിച്ചു. ജിസിഐ പി.എ. ദിലീപ്കുമാർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സി.കെ. ഷാജു, എ.ആർ. ജോഷി, കെ.ജി. ഉണ്ണിക്കൃഷ്ണൻ, കെ.എ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. 

കൊരട്ടി ∙ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് നടത്തിയ ഹരിത സഭ പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. 

മറ്റത്തൂർ ∙ പഞ്ചായത്ത് നടത്തിയ ഹരിത സഭ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. 

കൊരട്ടി ∙ ' പ്ലാസ്റ്റിക് വില്ലനെ പുറത്താക്കൂ 'എന്ന സന്ദേശവുമായി എംഎഎംഎച്ചഎസ്എസിൽ  തൈ നടീൽ, പരിസ്ഥിതി സംരക്ഷണ സന്ദേശജാഥ എന്നിവ നടത്തി. പുഴസംരക്ഷണ സമിതി സെക്രട്ടറി എസ്.പി. രവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ആർ. സുമേഷ് അധ്യക്ഷത വഹിച്ചു. 

മേലൂർ ∙ പൂലാനി വിഷ്ണുപുരം ധർമശാസ്താ വിദ്യാനികേതനിൽ പരിസ്ഥിതി ദിനാചരണം വിദ്യാലയ സമിതി രക്ഷാധികാരി വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. 

കൊടകര ∙ സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 80 വൃക്ഷത്തൈകൾ നട്ട് മിയാവാക്കി വനം ഒരുക്കുന്നു. വെള്ളിക്കുളങ്ങര റേഞ്ച്  ഓഫിസർ ദേവിക സംഘമിത്രയും  ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. പി.ടി. ജോയിയും  ചേർന്ന് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.  

മറ്റത്തൂർ∙ പുത്തനോളി എള്ളുപ്പാറ റോഡരുകിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യം വെള്ളിക്കുളങ്ങര വനം റേഞ്ചിന്റെയും കവലകട്ടി വിഎസ്എസിന്റെയും നേതൃത്വത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് നാഡിപ്പാറ യൂണിറ്റംഗങ്ങളുടെ സഹായത്തോടെ നീക്കം ചെയ്തു. റേഞ്ച് ഓഫിസർ ജോബിൻ ജോസഫ്, ദേവിക സംഘമിത്ര തുടങ്ങിയവർ നേതൃത്വം നൽകി.

ചാലക്കുടി ∙ വൈസ്മെൻ ടൗൺ ക്ലബ് ഒരുക്കിയ പരിസ്ഥിതി ദിനാചരണം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡ‍ന്റ് ബിജു പുത്തിരിക്കൽ അധ്യക്ഷത വഹിച്ചു. എൽഐസി ബ്രാഞ്ചിൽ ലൈഫ് ഇൻഷുറൻസ് ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പരിസ്ഥിതി ദിനാചരണം ഒരുക്കി. സീനിയർ ബ്രാഞ്ച് മാനേജർ കരുണാകരൻ ഉദ്ഘാടനം ചെയ്തു.  

കോടശേരി ∙ പഞ്ചായത്തിൽ ഹരിതസഭ സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ അധ്യക്ഷത വഹിച്ചു. 

മാള ∙ പഞ്ചായത്ത് ഹരിതസഭ വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിന്ധു അശോക് അധ്യക്ഷത വഹിച്ചു. 

പൊയ്യ ∙ പഞ്ചായത്ത് ഹരിതസഭ ‌പ്രസിഡന്റ് ഡെയ്സി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ. കുട്ടൻ അധ്യക്ഷത വഹിച്ചു.

പുത്തൻചിറ ∙പഞ്ചായത്ത് ഹരിതസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോമി ബേബി അധ്യക്ഷത വഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com