ADVERTISEMENT

തീയതി നീട്ടി: ഇരിങ്ങാലക്കുട ∙ സെന്റ് ജോസഫ്സ് കോളജിൽ ബിരുദ പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 10 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ കോളജ് വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട ∙ ക്രൈസ്റ്റ് കോളജിൽ 2023–24 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ 8ന് മുൻപ് കോളജ് വെബ്സൈറ്റ് വഴി  അപേക്ഷ നൽകണം. സർവകലാശാലയുടെ പോർട്ടലിൽ റജിസ്റ്റർ ചെയ്താൽ ഓട്ടോണമസായ ക്രൈസ്റ്റ് കോളജിലെ കോഴ്സുകളിൽ പ്രവേശനം ലഭിക്കില്ല.

കമേഴ്സ്യൽ അപ്രന്റിസ്: കൂടിക്കാഴ്ച 13ന്

തൃശൂർ ∙ മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം മേഖലാ കാര്യാലയത്തിനു കീഴിലെ തൃശൂർ ജില്ലാ കാര്യാലയത്തിലേക്ക് ഒരു വർഷത്തെ പരിശീലനത്തിനായി കമേഴ്സ്യൽ അപ്രന്റിസിനെ നിയോഗിക്കുന്നതിന് ബോർഡിന്റെ പറവട്ടാനി മജസ്റ്റിക് സ്ക്വയറിലെ ജില്ലാ ഓഫിസിൽ 13നു 10ന് ഇന്റർവ്യൂ നടത്തും. www.kspcb.kerala.gov.in. 9446978751.

അധ്യാപകർ

ഐരാണിക്കുളം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12ന് രാവിലെ 11ന്. ഫോൺ: 9495766486. മറ്റത്തൂർ. ചെമ്പൂച്ചിറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9 ന് 10.30 ന്.

ചാലക്കുടി ∙ ഗവ. ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ടിടിഐ) മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്നു 10.30ന്. എംഎ, എംഎഡാണു യോഗ്യത. എംഎഡ് ഉള്ളവരുടെ അഭാവത്തിൽ ബിഎഡ് ഉള്ളവരെ പരിഗണിക്കും. ഫോൺ: 9446472610.

സുരക്ഷാ ജീവനക്കാർ

വടക്കാഞ്ചേരി ∙ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു. എക്സ് മിലിട്ടറി സർവീസ്/ പാരാ മിലിട്ടറി സർവീസ് വിഭാഗക്കാരിൽ 60 വയസ്സിനു താഴെയുള്ള പുരുഷന്മാരെയാണു നിയമിക്കുക. ഉദ്യോഗാർഥികൾ രേഖകൾ സഹിതം 12നു രാവിലെ 11നു കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com