ADVERTISEMENT

കൊരട്ടി∙ മുൻപിൽ പോയ വാഹനത്തിൽ നിന്ന് എൻജിൻ ഓയിൽ ചോർന്ന് മഴവെള്ളത്തിൽ കലർന്നതോടെ പിറകേയെത്തിയ വാഹനങ്ങൾ ഒന്നിനു പിറകേ ഒന്നായി ദേശീയപാതയിൽ നിയന്ത്രണം വിട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സംഭവം. ചാലക്കുടി– അങ്കമാലി ട്രാക്കിലാണ് സംഭവം. തൊട്ടുപിറകേയെത്തിയ വാൻ തെന്നി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. യാത്രക്കാർ നിസാരപരുക്കുകളോടെയാണ് രക്ഷപ്പെട്ടത്.

ഇതിനു പുറമെ വന്ന ഇരുചക്രവാഹനങ്ങളിലുള്ളവരും നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞുവീണു. മറ്റുവാഹനങ്ങൾ ഓയിലിൽ തെന്നിമാറുവാൻ തുടങ്ങിയതോടെ പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ച് റോഡിൽ നിന്ന് ഓയിൽ കഴുകി നീക്കി. ദേശീയപാതയിൽ ഏറ്റവും അപകടസാധ്യത കൂടിയ ഭാഗം കൂടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com