തൃശൂർ∙ അയ്യന്തോൾ ദേശം പുലികളി സംഘാടകസമിതിയുടെയും ബ്ലഡ് ഡോണേഴ്സ് കേരള തൃശൂർ ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അയ്യന്തോൾ നിർമ്മല കോൺവെൻറ് യുപി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറ്റിഇരുപതോളം പേർ രക്തം ദാനം ചെയ്തു. അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതി പ്രസിഡണ്ട് അഡ്വക്കേറ്റ് റോബ്സൺ പോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ എസ് എം ബാലഗോപാൽ മെഡിക്കൽ ഓഫീസർ ആയിരുന്നു.
സെക്രട്ടറി ഷാജി ഗോവിന്ദ് സ്വാഗതം പറഞ്ഞു കോർപ്പറേഷൻ കൗൺസിലർമാരായ മേഫി ഡെൽസൺ, എൻ.പ്രസാദ്, സുനിതാ വിനു, ബ്ലഡ് ഓണേഴ്സ് കേരള കോഡിനേറ്റർമാരായ ഹെൽവി, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി. അത്യാവശ്യക്കാർക്കും രോഗികൾക്കും ഏത് സമയത്തും രക്തം ദാനം നൽകാൻ തയ്യാറായി നിൽക്കുന്ന ഒരു യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് ലക്ഷ്യം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിക്കൊണ്ടിരിക്കുന്ന യുവതലമുറയ്ക്ക് പൂർണ്ണ ആരോഗ്യവാന്മാരാകാനും സമൂഹത്തിന് നന്മ ചെയ്യുന്നവർ ആകാനും സാധിക്കണം എന്ന സന്ദേശമാണ് ഇതിലൂടെ പറയുന്നതെന്ന് പ്രസിഡണ്ട് അഡ്വക്കേറ്റ് റോബ്സൺ പോൾ പറഞ്ഞു.